മുസ്ലീം ഭൂരിപക്ഷരാജ്യമായ ടുണീഷ്യയില്‍ ക്രൈസ്തവരുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു

മുസ്ലീം ഭൂരിപക്ഷരാജ്യമായ ടുണീഷ്യയില്‍ ക്രൈസ്തവരുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നു

ടുണീഷ്യ: ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ടൂണീഷ്യയില്‍ നിന്ന് സൂചനകള്‍. 99% മുസ്ലീം രാജ്യമാണ് ടുണീഷ്യ. ഇന്റര്‍നെറ്റ്. ടെലിവിഷന്‍ എന്നിവ വഴി സുവിശേഷം പ്ഠിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

അടുത്തകാലം വരെ ഇവിടെ ക്രൈസ്തവസാന്നിധ്യമേ ഉണ്ടായിരുന്നില്ല. രണ്ടായിരം മുതലാണ് സഭ ഇവിടെ വളര്‍ന്നുതുടങ്ങിയത്. അന്നുമുതല്‍ ഇസ്ലാം മതത്തില്‍ നിന്ന് നിരവധി പരിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടാണിരിക്കുന്നത്.

99.1 ശതമാനം സുന്നി മുസ്ലീമുകളാണ്. ക്രൈ്‌സ്തവര്‍, യഹൂദര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഒരു ശതമാനത്തില്‍ താഴെ വരും. വലിയ പള്ളിക്കെട്ടിടങ്ങള്‍ ഇവിടെയില്ല. പകരം ഹൗസ് ചര്‍ച്ചസ് ആണ് ഇവിടെയുള്ളത്.

ടുണീഷ്യയില്‍ ക്രൈസ്തവ മതപീഡനം വര്‍ദ്ധിച്ചുവരുന്നതായാണ് ഓപ്പണ്‍ ഡോര്‍സ് അഭിപ്രായപ്പെടുന്നത്. ലോകത്തിലെ ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ 29 ാം സ്ഥാനമാണ് ടുണീഷ്യയ്ക്കുള്ളത്.

 

You must be logged in to post a comment Login