സോമാലിയായിലെ ബോംബാക്രമണത്തില്‍ 302 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

സോമാലിയായിലെ ബോംബാക്രമണത്തില്‍ 302 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

മോഗാഡിഷ്യൂ: ഇസ്ലാമിസ്റ്റ് മിലിറ്റന്റ് ഗ്രൂപ്പായ അല്‍ ഷബാബ് നടത്തിയ ബോംബാക്രമണത്തില്‍ 302 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. രാജ്യത്തി്‌ന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ബോംബാക്രമണമായിരുന്നു ഇത് എന്ന് ഔദ്യോഗികവൃന്തങ്ങള്‍ പറഞ്ഞു.

അല്‍ ഷബാബ് ഈ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അല്‍-ഷബാബിന്റെ പ്രവൃത്തികള്‍ വളരെ വ്യക്തവും മാരകവുമാണ്. ഇസ്ലാമിക്  ജിഹാദികളെ നാം തോല്പിക്കുകയും നശിപ്പിക്കുകയും വേണമെ്‌ന്ന് ദ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. രാജ്യമുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഈ ഭീകരരെന്ന് സോമാലിയായിലെ ജിയോഗ്രഫി പ്രഫസര്‍ അബ്ദി ഇസ്മാലി സമാദാര്‍ പറയുന്നു.

ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ക്ക്  ഇഷ്ടമുള്ള സ്ഥലത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് അല്‍ഷബാബ്.

You must be logged in to post a comment Login