ക്രിസ്തുമതം പ്രചരിപ്പിച്ചതിന് 3 നേപ്പാളി ക്രൈസ്തവര്‍ ഇന്ത്യയില്‍ അറസ്റ്റില്‍

ക്രിസ്തുമതം പ്രചരിപ്പിച്ചതിന് 3 നേപ്പാളി ക്രൈസ്തവര്‍ ഇന്ത്യയില്‍ അറസ്റ്റില്‍

കാഠ്മണ്ഡു: ക്രിസ്തുമതവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ നേപ്പാളില്‍ നിന്നുള്ള 3 ക്രൈസ്തവരെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നും ഹിന്ദുമതത്തെ അപമാനിച്ചു എന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. ഇന്ദ്ര ബഹാദൂര്‍, ശ്രുക റായ്, മേഖ ബഹാദൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെത്തിയ ഇവര്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും ബുധനാഴ്ച ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഹിന്ദുവായ ഒരാളോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെന്നും വാര്‍ത്തയുണ്ട്.

തുടര്‍ന്ന് ഈ നേപ്പാളി ക്രൈസ്തവര്‍ക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നതിന്റെ പേരില്‍ കേസ് കൊടുക്കുകയായിരുന്നു.

You must be logged in to post a comment Login