രാജസ്ഥാനിലും സത്ന , കരോള്‍ സംഘത്തിന് നേരെ ആക്രമണം

രാജസ്ഥാനിലും സത്ന , കരോള്‍ സംഘത്തിന് നേരെ ആക്രമണം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ പ്ര​താ​പ്ഗ​ഡി​ല്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ഹിന്ദുത്വതീവ്രവാദികള്‍ ആക്രമിച്ചു.  മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് സംഘം കരോള്‍ പരിപാടികള്‍ തടസപെടുത്തി. മുപ്പതു പേരടങ്ങുന്ന അക്രമിസംഘം പുസ്തകങ്ങളും ആരാധനാവസ്തുക്കളും നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

അക്രമികളെ അറസ്റ്റ് ചെയ്യാതിരുന്ന പോലീസ് കരോള്‍ സംഘത്തിലെ രണ്ടുപേരെ നിര്‍ബന്ധിത മതപരിവര്‌‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. 

മധ്യപ്രദേശിലെ സത്നയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക്രി​സ്മ​സ് പ​രി​പാ​ടി​ക്കു നേ​രെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു.

You must be logged in to post a comment Login