ക്രിസ്മസ് നല്കുന്ന രണ്ടു പാഠങ്ങളെക്കുറിച്ച് വാഴ്ത്തപ്പെട്ട ന്യൂമാന്‍ പറയുന്നത്

ക്രിസ്മസ് നല്കുന്ന രണ്ടു പാഠങ്ങളെക്കുറിച്ച് വാഴ്ത്തപ്പെട്ട ന്യൂമാന്‍ പറയുന്നത്

വളരെ ആഴത്തിലുളള ആഘോഷമാണ് ക്രിസ്മസിന്റേത്. ആത്മീയമായ ഒരുപാട് പാഠങ്ങള്‍ ഓരോ ക്രിസ്മസും നമ്മെ പഠിപ്പിക്കുന്നുണ്ട്. ക്രിസ്മസ് നല്കുന്ന ഇത്തരം ആത്മീയപാഠങ്ങളെക്കുറിച്ച് ഓരോ വിശുദ്ധര്‍ കാലാകാലങ്ങളില്‍ വെളിപെടുത്തിയിട്ടുമുണ്ട്.

അത്തരത്തിലുള്ള ഒരു പുണ്യജന്മമാണ് വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍. ആംഗ്ലിക്കന്‍ വൈദികനായിരുന്ന അദ്ദേഹം പില്ക്കാലത്ത് കത്തോലിക്കാ സഭയിലേക്ക് കടന്നുവരികയായിരുന്നു. രണ്ട് പ്രധാനപ്പെട്ട പാഠങ്ങളാണ് ക്രിസ്മസ് നമുക്ക് നല്കുന്നത് എന്നാണ് ന്യൂമാന്‍ അഭിപ്രായപ്പെടുന്നത്. താഴ്മയും സന്തോഷവുമാണ് അവ.

ദൈവം തന്നെ തന്നെ ശൂന്യനാക്കിക്കൊണ്ട് മണ്ണില്‍ പിറവിയെടുത്തു. ദൈവം തന്റെ പിറവിയുടെ മംഗളവാര്‍ത്ത ആദ്യം വെളിപെടുത്തിക്കൊടുത്തത് സാധാരണക്കാരായ ആട്ടിടയര്‍ക്കായിരുന്നു.

അതുപോലെ ക്രിസ്മസ് നല്കുന്ന സന്ദേശം ഭയപ്പെടരുത് , സന്തോഷിക്കുക എന്നാണ്. സന്തോഷിക്കാനുള്ള അവസരമാണ് ക്രിസ്മസ്. അവിടെ നമ്മുടെ ഭയങ്ങള്‍ എല്ലാം ഇല്ലാതാകുന്നു.

 

 

You must be logged in to post a comment Login