ക്രിസ്മസ് ബ്ലഡ്: ഐഎസ് മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കുന്നുവെന്ന് സുരക്ഷാവിദഗ്ദര്‍

ക്രിസ്മസ് ബ്ലഡ്: ഐഎസ് മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കുന്നുവെന്ന് സുരക്ഷാവിദഗ്ദര്‍

ലണ്ടന്‍: ക്രിസ്മസ് അവധിക്കാലങ്ങളില്‍ രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കും എന്ന മട്ടിലുള്ള ഐഎസ് ഭീകരരുടെ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എല്ലാവിധ മുന്‍കരുതലുകളും ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂസ് ഹാവെന്‍ അസിസ്റ്റന്റ് പ്രഫസര്‍ ജെഫ്രി ട്രെയ്‌സന്റ്മാന്‍ ഒരു മാധ്യമത്തിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരാന്‍ പോകുന്ന അവധിക്കാലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സുരക്ഷാവിഭാഗം വളരെ ജാഗ്രതയിലാണ്. വത്തിക്കാന്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്കി ഇതിനകം ഐഎസ് രണ്ടുതവണ പോസ്റ്ററുകള്‍ പുറത്തുവിട്ടുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ബെര്‍ലിനിലെ മാര്‍ക്കറ്റില്‍ ക്രിസ്മസ് ദിനത്തില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ട്രക്ക് ഇടിച്ചുകയറ്റിയായിരുന്നു അന്ന് കൊലപാതകം നടത്തിയത്. അ്ത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കുമെന്നും അദ്േദഹം പറഞ്ഞു.

യുകെ, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ക്രിസ്മസ് മാര്‍ക്കറ്റുകളുടെ നേര്‍ക്ക് ഐഎസ് ഭീഷണി നിലവിലുണ്ട്.

 

You must be logged in to post a comment Login