ക്രിസ്മസ് ആഘോഷവേളയില്‍ ആര്‍എസ്എസ് അക്രമം

ക്രിസ്മസ് ആഘോഷവേളയില്‍ ആര്‍എസ്എസ് അക്രമം

കോയന്പത്തൂർ: . ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന ഹാളിലേക്ക് ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. കോയന്പത്തൂരിലെ മാതംപാളയത്തിലെ കോട്ടായി പിരിവിൽ  ഇന്നലെയാണ് സംഭവം.

അക്രമത്തിൽ  പാസ്റ്റര്‍ കാർത്തിക്കിനും ഒരു സ്ത്രീയ്ക്കും പരുക്കേറ്റു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങൾക്ക് പോലീസ് സംരക്ഷണം നൽകുകയും ചെയ്യണമെന്ന് കാർത്തിക് ആവശ്യപ്പെട്ടു. ഒൗദ്യോഗികമായി പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് കോയന്പത്തൂർ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ ലോഗനാഥൻ അറിയിച്ചു.

You must be logged in to post a comment Login