വത്തിക്കാനില്‍ ഇന്ന് ക്രിസ്മസ് മരവും പുല്‍ക്കൂടും ഉദ്ഘാടനം ചെയ്യും

വത്തിക്കാനില്‍ ഇന്ന് ക്രിസ്മസ് മരവും പുല്‍ക്കൂടും ഉദ്ഘാടനം ചെയ്യും

വത്തിക്കാന്‍: വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഇന്ന് വത്തിക്കാന്‍ സമയം വൈകുന്നേരം 4.30 ന് പുല്‍ക്കൂടും ക്രിസ്മസ് മരവും ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥനയ്ക്ക് ശേഷം പുല്‍ക്കൂട്ടിലെ ദീപം തെളിയിക്കുന്നതോടെയാണ് ക്രിബിന്റെ ഉദ്ഘാടനം നടക്കുന്നത്.

തെക്കേ ഇറ്റലിയിലെ കമ്പാഞ്ഞാ പ്രവിശ്യയിലെ കലാകാരന്മാരും സാമൂഹ്യപ്രതിനിധികളുമാണ് പുല്‍ക്കൂടിന്റെ ശില്പികള്‍. ക്രിസ്മസ് മരത്തിലെ അലങ്കാരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ഉണ്ണീശോയുടെ നാമത്തിലുള്ള ആശുപത്രിയിലെ കാന്‍സര്‍ രോഗികളായ കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്. ഇവരെല്ലാം പാപ്പയുമായി കൂടിക്കാഴ്ച നടത്തും. പോളണ്ടിലെ എല്‍ക്ക് രൂപതയില്‍ നിന്നുള്ളതാണ് ക്രിസ്മസ് മരം.

നവംബര്‍ 23 നാണ് മരം വത്തിക്കാനില്‍ എത്തിയത്. 2018 ജനുവരി 7 വരെ ക്രിസ്മസ് കാഴ്ചകള്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നുണ്ടാവും.

You must be logged in to post a comment Login