ബ്രിട്ടനില്‍ 20 % നും ക്രിസ്മസ് എന്താണെന്ന് അറിയില്ല

ബ്രിട്ടനില്‍ 20 % നും ക്രിസ്മസ് എന്താണെന്ന് അറിയില്ല

ലണ്ടന്‍: അടുത്തയിടെ ലണ്ടനില്‍ നടത്തിയ ഒരു സര്‍വ്വേയുടെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. ക്രിസ്മസ് എന്നാല്‍ ക്രിസ്തുവിന്റെ ജനനദിവസമാണ് എന്ന കാര്യം അറിഞ്ഞുകൂടാത്തവരായി 20 % ആളുകള്‍ ഉണ്ടെന്നാണ് ഈ സര്‍വ്വേ പറയുന്നത്. ഇക്കാര്യം അറിഞ്ഞുകൂടാത്തത് വെറും കുട്ടികള്‍ക്കാണ് എന്ന ധാരണയൊന്നും വേണ്ടതാനും. പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. ഹിസ്റ്ററി ചാനലും വണ്‍പോള്‍ ഡോട്ട്. കോമും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് അഞ്ചില്‍ ഒരാള്‍ക്ക് യഥാര്‍ത്ഥ ക്രിസ്മസിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞത്.

എന്തിനേറെ ക്രിസ്തു ജനിച്ചത് ഈസ്റ്റര്‍ ദിനത്തിലാണ് എന്ന് കരുതുന്നവര്‍ പോലുമുണ്ട്. ലണ്ടന്‍ ഇക്കണോമിക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതുപോലെ ബദ്‌ലഹേമാണ് ക്രിസ്തുവിന്റെ ജനനസ്ഥലമെന്നോ അവിടുന്ന് പുല്‍ക്കൂട്ടിലാണ് പിറന്നുവീണതെന്നോ അറിഞ്ഞുകൂടാത്തവരുമുണ്ട്.

ദ റിയല്‍ ജീസസ് ഓഫ് നസ്രത്ത് എന്ന ഡോക്യുമെന്ററിയുടെ റീലിസുമായി ബന്ധപ്പെട്ടായിരുന്നു സര്‍വ്വേ.

You must be logged in to post a comment Login