ക്രിസ്മസിന് ഐഎസ് വത്തിക്കാന്‍ ആക്രമിക്കുമോ? ചിത്രങ്ങള്‍ സംസാരിക്കുന്നത് എന്ത്?

ക്രിസ്മസിന് ഐഎസ് വത്തിക്കാന്‍ ആക്രമിക്കുമോ? ചിത്രങ്ങള്‍ സംസാരിക്കുന്നത് എന്ത്?

വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് നേരെ നോക്കിനില്ക്കുന്ന തീവ്രവാദിയും ചെന്നായും, ആയുധങ്ങള്‍ അടങ്ങിയ ബാഗ് സമീപം.. ഐഎസ് ഭീകരര്‍ വത്തിക്കാന്‍ ആക്രമിക്കുമെന്ന ഭീഷണിയെ വീണ്ടും ഉറപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളുടെ പ്രതിപാദ്യമാണിത്.

മുഖംമൂടി ധരിച്ച തീവ്രവാദി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശിരസ് പിടിച്ചിരിക്കുന്ന ചിത്രം ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. ക്രിസ്മസ് രക്തം എന്ന പേരില്‍ രണ്ടാഴ്ച മുമ്പ് പുറത്തുവന്ന ഐഎസ് പോസ്റ്ററിലൂടെയാണ് ക്രിസ്മസിന് വത്തിക്കാന്‍ ആക്രമിക്കുമെന്ന സൂചന ആദ്യമായി പരസ്യമാക്കപ്പെട്ടത്.

ബിഎം ഡബ്യൂ കാറില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് നേരെ പോകുന്ന തീവ്രവാദിയായിരുന്നു ആ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ കീഴിലുള്ള വാഫാ മീഡിയാ ഫൗണ്ടേഷന്‍ ചാനലാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഏതുതരത്തിലുള്ള ഭീകരാക്രമണത്തെയും നേരിടാന്‍ വത്തിക്കാന്‍ സജ്ജമാണെന്നാണ് സുരക്ഷാവിഭാഗം ഇതിനോട് നേരത്തെ പ്രതികരിച്ചിരുന്നത്. വാര്‍ത്തകളോ ഭീഷണികളോ എന്തുമായിരുന്നുകൊള്ളട്ടെ നമുക്ക്  പ്രാര്‍ത്ഥിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുത്.

You must be logged in to post a comment Login