തി​​​രു​​​പ്പി​​​റ​​​വി നല്കുന്നത് ദുഃ​​​ഖ​​​ങ്ങ​​​ളി​​​ലും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ മു​​​ന്നേ​​​റാ​​​നു​​​ള്ള പ്ര​​​ചോ​​​ദ​​​നം:​​​ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

തി​​​രു​​​പ്പി​​​റ​​​വി നല്കുന്നത് ദുഃ​​​ഖ​​​ങ്ങ​​​ളി​​​ലും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ മു​​​ന്നേ​​​റാ​​​നു​​​ള്ള പ്ര​​​ചോ​​​ദ​​​നം:​​​  ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

കൊ​​​ച്ചി: ജീ​​​വി​​​ത​​​ത്തി​​​ലെ എ​​​ല്ലാ ദുഃ​​​ഖ​​​ങ്ങ​​​ളി​​​ലും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ മു​​​ന്നേ​​​റാ​​​നു​​​ള്ള പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണു തി​​​രു​​​പ്പി​​​റ​​​വി സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സ​​​ന്തോ​​​ഷ​​​വും സ​​​ങ്ക​​​ട​​​ങ്ങ​​​ളും ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​മ്മി​​​ശ്ര​​​മാ​​​യി അ​​​ര​​​ങ്ങേ​​​റു​​​ന്നു. ര​​​ക്ഷ​​​ക​​​നാ​​​യ യേ​​​ശു​​​വി​​​ന്‍റെ ജ​​​ന​​​നം ദുഃ​​​ഖ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും എ​​​ല്ലാ ദുഃ​​​ഖ​​​ങ്ങ​​​ളി​​​ലും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ മു​​​ന്നേ​​​റാ​​​ൻ ആ ​​​ജ​​​ന​​​നം ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റും ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​വും വ​​​രു​​​ത്തി​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ​​​ക​​​ളോ​​​ടെ​​​യാ​​​ണു ഭാ​​​ര​​​തീ​​​യ​​​രാ​​​യ നാം ​​​ഇ​​​ക്കു​​​റി ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ഉ​​​ണ്ടാ​​​കു​​​ന്ന ദുഃ​​​ഖ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഓ​​​രോ ക്രി​​​സ്മ​​​സി​​​ലെ​​​യും സ​​​ന്തോ​​​ഷ​​​ത്തെ കു​​​റ​​​വു​​​ചെ​​​യ്യാ​​​റു​​​ണ്ട്. 2004 ഡി​​​സം​​​ബ​​​റി​​​ലെ സു​​​നാ​​​മി ആ ​​​വ​​​ർ​​​ഷ​​​ത്തെ ക്രി​​​സ്മ​​​സ്, ന​​​വ​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ളെ ശോ​​​കാ​​​ർ​​​ദ്ര​​​മാ​​​ക്കി​​​യതു ന​​​മ്മു​​​ടെ ഓ​​​ർ​​​മ​​​യി​​​ലു​​​ണ്ട്.

ആ​​​ദ്യ​​​ത്തെ ക്രി​​​സ്മ​​​സി​​​ലും ശോ​​​കം സ​​​ന്തോ​​​ഷ​​​ത്തോ​​​ടൊ​​​പ്പം ക​​​ട​​​ന്നു​​​വ​​​ന്നു. ഉ​​​ണ്ണി​​​യേ​​​ശു​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ത്ര​​​യോ നി​​​ഷ്ക​​​ള​​​ങ്ക​​​രാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ൾ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു? ക​​​ഠി​​​ന​​​മാ​​​യ മ​​​നോ​​​വ്യ​​​ഥ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഒ​​​രാ​​​ൾ എ​​​ന്നോ​​​ടു പ​​​റ​​​ഞ്ഞു: “”ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​ന്‍റെ ക്രി​​​സ്മ​​​സ് ഉ​​​ണ്ണീ​​​ശോ​​​യു​​​ടെ പേ​​​രി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട കു​​​ഞ്ഞി​​​പ്പൈ​​​ത​​​ങ്ങ​​​ളോ​​​ടുകൂ​​​ടി​​​യാ​​​ണു ഞാ​​​ൻ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്”. വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ലും കു​​​ടും​​​ബ​​ജീ​​​വി​​​ത​​​ത്തി​​​ലും സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക്രി​​​സ്മ​​​സ് ന​​​ൽ​​​കു​​​ന്ന സ​​​ന്തോ​​​ഷ​​​ത്തോ​​​ടും ആ​​​ഹ്ലാ​​​ദ​​​ത്തോ​​​ടു​​​മൊ​​​പ്പം ദു​​​ഃഖാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യേ​​​ക്കും.

“”അ​​​ത്യു​​​ന്ന​​​ത​​​ങ്ങ​​​ളി​​​ൽ ദൈ​​​വ​​​ത്തി​​​നു മ​​​ഹ​​​ത്വം, ഭൂ​​​മി​​​യി​​​ൽ സ​​ന്മ​​​ന​​​സു​​​ള്ള​​​വ​​​ർ​​​ക്കു സ​​​മാ​​​ധാ​​​നം” എ​​​ന്നു മാ​​​ലാ​​​ഖ​​​മാ​​​ർ ഒ​​​ന്നി​​​ച്ചാ​​​ല​​​പി​​​ച്ച ആ​​​ദ്യ​​​ത്തെ ക്രി​​​സ്മ​​​സ് ആ​​​ശം​​​സ​​യ്​​​ക്കു മ​​​റ്റൊ​​​രു പാ​​​ഠ​​​ഭേ​​​ദം ബൈ​​​ബി​​​ൾ പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ലു​​​ണ്ട്. അ​​​തി​​​പ്ര​​​കാ​​​ര​​​മാ​​​ണ്: അ​​​ത്യു​​​ന്ന​​​ത​​​ങ്ങ​​​ളി​​​ൽ ദൈ​​​വ​​​ത്തി​​​നു മ​​​ഹ​​​ത്വം, ഭൂ​​​മി​​​യി​​​ൽ മ​​​നു​​​ഷ്യ​​​നു സ​​​മാ​​​ധാ​​​ന​​​വും പ്ര​​​ത്യാ​​​ശ​​​യും. ഈ ​​​ഭാ​​​ഷാ​​​ഭേ​​​ദം വ​​​ള​​​രെ അ​​​ർ​​​ഥ​​​വ​​​ത്താ​​​ണ്. ദുഃ​​​ഖ​​​വും സ​​​ഹ​​​ന​​​വും എ​​​ത്ര​​​മാ​​​ത്രം ഉ​​​ണ്ടാ​​​യാ​​​ലും ര​​​ക്ഷ​​​ക​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ലൂ​​​ടെ കൈ​​​വ​​​ന്ന സ​​​മാ​​​ധാ​​​ന​​​വും പ്ര​​​ത്യാ​​​ശ​​​യും ഇ​​​ല്ലാ​​​താ​​​കു​​​ന്നി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, അ​​​ന്തി​​​മ​​​വി​​​ജ​​​യം പ്ര​​​ത്യാ​​​ശ​​​യ്ക്കും സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​മാ​​​ണ്. ദൈ​​​വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ല്ലാം ന​​ന്മ​​​യ്ക്കാ​​​യി ഭ​​​വി​​​ക്കു​​​ന്നു.

എ​​​ല്ലാ​​​വ​​​ർ​​​ക്കും ക്രി​​​സ്മ​​​സി​​​ന്‍റെ​​യും പു​​​തു​​​വ​​​ത്സ​​​ര​​​ത്തി​​​ന്‍റെ​​​യും മം​​​ഗ​​​ള​​​ങ്ങ​​​ളും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ആ​​​ശം​​​സി​​​ക്കു​​​ന്ന​​​താ​​​യും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login