ക്രിസ്മസിന് ഐഎസ് വത്തിക്കാന്‍ ആക്രമിക്കുമെന്ന് ഭീഷണി

ക്രിസ്മസിന് ഐഎസ് വത്തിക്കാന്‍ ആക്രമിക്കുമെന്ന് ഭീഷണി

വത്തിക്കാന്‍: ക്രിസ്മസിന് വത്തിക്കാന്‍ ആക്രമിക്കുമെന്ന് ഐഎസിന്റെ കീഴിലുള്ള വാഫാ മിഡിയ ഫൗണ്ടേഷന്‍ ചാനല്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. ക്രിസ്മസ് രക്തം എന്നാണ് പോസ്റ്ററിന് പേരിട്ടിരിക്കുന്നത്. ഒരു തീവ്രവാദി കാറില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പോകുന്നതും ചിത്രീകരിച്ചിട്ടുണ്ട്. കാത്തിരിക്കൂ എന്നാണ് ചുവന്ന അക്ഷരത്തില്‍ തലക്കെട്ട്.

ഇതിനു മുമ്പും ഐഎസ് വത്തിക്കാന് നേരെ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള ഭീകരാക്രമണത്തെയും ചെറുക്കാന്‍ കഴിയുമെന്നാണ് വത്തിക്കാന്‍ സ്വിസ് ഗാര്‍ഡ് മേധാവി അഭിപ്രായപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login