ഹൃദയം പുല്‍ക്കൂടാക്കി മാറ്റുക: മാര്‍പാപ്പ

ഹൃദയം പുല്‍ക്കൂടാക്കി മാറ്റുക: മാര്‍പാപ്പ

വത്തിക്കാന്‍: ഹൃദയം പുല്‍ക്കൂടാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങളെയും അവരുടെ സഹകാരികളെയും ക്ലൈമന്റൈയന്‍ ഹാളില്‍ അഭിസംബോധന ചെയ്ത് ക്രിസ്മസ് ആശംസകള്‍ അറിയിക്കുകയായിരുന്നു മാര്‍പാപ്പ.

ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ഹൃദയത്തെ പുല്‍ക്കൂടാക്കി മാറ്റുന്നവരുടെ വിശ്വാസത്തിന്റെ ആഘോഷമാണ് തിരുപ്പിറവിത്തിരുനാള്‍. നമ്മെ പ്രതിസന്ധിയിലാക്കാത്ത വിശ്വാസമാണ് നമുക്കുള്ളതെങ്കില്‍ ആ വിശ്വാസം പ്രതിസന്ധിയിലാണെന്നും നമ്മെ വളര്‍ത്താത്തതാണെങ്കില്‍ ആ വിശ്വാസം വളരേണ്ടിയിരിക്കുന്നുവെന്നും നമ്മെ ചോദ്യം ചെയ്യാത്തതാണെങ്കില്‍ നാം സൂക്ഷ്മമായി പരിശോധിക്കേണ്ട വിശ്വാസമാണ് അതെന്നും നമ്മില്‍ ഇളക്കം സൃഷ്ടിക്കാത്ത വിശ്വാസമാണെങ്കില്‍ ആ വിശ്വാസത്തെ ചൈതന്യവല്‍ക്കരിക്കേണ്ടതുണ്ടെന്നും തിരുപ്പിറവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാപ്പ വ്യക്തമാക്കി.

You must be logged in to post a comment Login