ക്രിസ്മസിനെ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന 3 കാര്യങ്ങള്‍

ക്രിസ്മസിനെ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന 3 കാര്യങ്ങള്‍

വത്തിക്കാന്‍: ക്രിസ്മസ് ദാ ഇങ്ങെത്തിക്കഴിഞ്ഞു. പക്ഷേ ക്രിസ്തുവിനെ സ്വീകരിക്കാനായി നമ്മുടെ ഉള്ളങ്ങള്‍ തയ്യാറായിട്ടുണ്ടോ? ക്രിസ്മസിനെ അര്‍ത്ഥവത്തായി സ്വീകരിക്കാന്‍ മൂന്നു കാര്യങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശിക്കുകയാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ.

എപ്പോഴും സന്തോഷത്തോടെയായിരിക്കുക, പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുക, എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുക എന്നിങ്ങനെവിശുദ്ധ പൗലോസിന്റെ തിരുവചനങ്ങളെ ആസ്പദമാക്കിയാണ് പാപ്പ സംസാരിച്ചത്.

സന്തോഷം, പ്രാര്‍ത്ഥന, നന്ദി ഈ മൂന്നുകാര്യങ്ങളാണ് ക്രിസ്മസിനെ സ്വീകരിക്കാന്‍ നമ്മെ ഒരുക്കമുള്ളവരാക്കി മാറ്റുന്നത്.

You must be logged in to post a comment Login