ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് സുവര്‍ണജൂബിലി

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് സുവര്‍ണജൂബിലി

ബംഗളൂരു:  ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് സുവര്‍ണജൂബിലി.  14ന് രാവിലെ 11.30ന് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ റവ.ഡോ.ജോര്‍ജ് എടയാടിയില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ ഡോ. സുധ കൃഷ്ണമൂര്‍ത്തി, മൈസൂരു കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങില്‍ മാണ്ഡ്യ രൂപത ബിഷപ്പും ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും.

21ന് പൂര്‍വവിദ്യാര്‍ഥിപൂര്‍വ അധ്യാപക സംഗമത്തില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രാബുദ്ദെ മുഖ്യാതിഥിയായിരിക്കും. ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകനി, കര്‍ണാടക നിയമപാര്‍ലമെന്ററി കാര്യമന്ത്രി കൃഷ്ണ ബൈരഗൗഡ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിക്കും.

You must be logged in to post a comment Login