ക്രിസ്മസ് ആഘോഷത്തിലൂടെ ക്രിസ്തുമതം പ്രചരിപ്പിക്കപ്പെടുന്നു, അലിഗഡിലെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് സംഘപരിവാറിന്റെ മുന്നറിയിപ്പും ഭീഷണിക്കത്തും

ക്രിസ്മസ് ആഘോഷത്തിലൂടെ ക്രിസ്തുമതം പ്രചരിപ്പിക്കപ്പെടുന്നു, അലിഗഡിലെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് സംഘപരിവാറിന്റെ മുന്നറിയിപ്പും ഭീഷണിക്കത്തും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ തു​​​​നി​​​​യു​​​​ന്ന​​​​ത് അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ സാ​​​​ഹ​​​​സ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ച് ക​​​​ത്തി​​​​ലൂ​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി. ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​ലി​​​​ഗ​​​​ഡി​​​​ലെ സ്കൂ​​​​ൾ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ചി​​​​ന്‍റെ ക​​​​ത്തു ല​​​​ഭി​​​​ച്ച​​​​ത്. ഭീ​​​​ഷ​​​​ണിക്ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പോ​​​​ലീ​​​​സിനു സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.
സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​ക​​​​ര​​​​ണം അ​​​​റി​​​​ഞ്ഞി​​​​ട്ടാ​​​​യി​​​​രി​​​​ക്കും ഭാ​​​​വി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ​​​​ന്നു ക​​​​ത്ത​​​യ​​​​ച്ച​​​​തു വ്യ​​​​ക്ത​​​​മാ​​​​ക്കി ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ച് അ​​​​ലി​​​​ഗ​​​​ഡ് ഭാ​​​​ര​​​​വാ​​​​ഹി സോ​​​​നു സ​​​​വി​​​​ത പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ല്ലാ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ച് ജി​​​​ല്ലാ യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ന്തെ​​​​ങ്കി​​​​ലും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നും ഹൈന്ദവ കു​​​​ട്ടി​​​​ക​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്നു​​​ണ്ടോ​​​​യെ​​​​ന്നും പ​​​​രി​​​​ശോ​​​​ധി​​​ക്കുക​​​യാ​​​ണ് ല​​​ക്ഷ്യം. ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക്രി​​​​സ്തു​​​​മ​​​​തം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കേ​​​​ണ്ട​​​​താണെന്നുമാണ് ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ണ്‍ മ​​​​ഞ്ചി​​​​ന്‍റെ കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യുന്നത്.

You must be logged in to post a comment Login