ബോംബാക്രമണത്തില്‍ കാലു നഷ്ടപ്പെട്ട ഒരു പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയുടെ ജീവിതം

ബോംബാക്രമണത്തില്‍ കാലു നഷ്ടപ്പെട്ട ഒരു പാക്കിസ്ഥാനി  ക്രൈസ്തവ പെണ്‍കുട്ടിയുടെ ജീവിതം

കഷ്മാലാ മുനാവാറിന് ആ ദിവസം മരണം വരെ മറക്കാനാവില്ല. 2013 സെപ്തംബര്‍ 22 ആയിരുന്നു അത്. അന്ന് അവള്‍ക്ക വെറും 17 വയസ് പ്രായം.

അന്നാണ് പാക്കിസ്ഥാനിലെ പെഷവാര്‍ ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചില്‍ ഇരട്ട ചാവേറാക്രമണം നടന്നത്. നിഷ്‌ക്കളങ്കരായ 127 പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. 250 പേര്‍ക്ക് പരിക്കുകള്‍ പറ്റി. ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു ആ ദുരന്തം. അതില്‍ കഷ്മാലയും ഉള്‍പ്പെടുന്നു.

ഒരു നിമിഷത്തേക്ക് എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. വലിയൊരു സ്‌ഫോടനത്തിന്‌റ നടുക്കത്തില്‍ ഞാന്‍ അന്തിച്ചുനിന്നുപോയി. പിന്നെ ഞാന്‍ എന്റെ മമ്മിയെ കണ്ടു. മറ്റുള്ളവരെ കണ്ടു. രക്തമൊലിപ്പിച്ചുനിന്ന് അവര്‍ കരയുകയായിരുന്നു. ഞാനും കരയാനാരംഭിച്ചു. എന്റെ സഹോദരി എന്നോട് പറഞ്ഞു വേഗം പുറത്തേയ്‌ക്കോടാന്‍. പക്ഷേ ഞാന്‍ പറഞ്ഞു എനിക്ക് ഓടാന്‍ കഴിയില്ല. എന്റെ കാലുകള്‍ക്ക് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.

ആരൊക്കെയോ ചേര്‍ന്ന് അവളെ ആശുപത്രിയിലെത്തിച്ചു. ബലക്കുറവ് എന്ന് തോന്നിയ കാല്‍ വലതുകാലായിരുന്നു. സ്‌ഫോടനത്തില്‍ ആ കാല്‍ തകര്‍ന്നു. പിന്നെ മുട്ടിന് താഴെ വച്ച് മുറിച്ചുകളയുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

അടുത്തവര്‍ഷം ഓസ്‌ട്രേലിയായിലേക്ക് പോകാന്‍ അവസരം ലഭിച്ചു. ചില്‍ഡ്രന്‍ ഫസ്റ്റ് ഫൗണ്ടേഷന്‍ എന്ന സംഘടനവഴിയായിരുന്നു അത്. അവിടെ വച്ച് കൃത്രിമകാല്‍ വച്ചുപിടിപ്പിച്ചു. അമ്മയും ഓസ്‌ട്രേലിയായ്ക്ക് ഒപ്പം വന്നിരുന്നു. പക്ഷേ അമ്മയ്ക്ക് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായി. മകളെ അന്യരാജ്യത്ത് തനിച്ചാക്കി അമ്മ പാക്കിസ്ഥാനിലേക്ക് വണ്ടികയറി.

പത്തുമുതല്‍ പതിനൊന്ന് മാസം വരെ വേണ്ടി വന്നു ആ കാല്‍ കൊണ്ട് വീണ്ടും നടന്നുപഠിക്കാന്‍. അവള്‍ ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് അവള്‍.

പാക്കിസ്ഥാനില്‍ മുസ്ലീങ്ങള്‍ ഞങ്ങളെ കാണുന്നത് മൃഗങ്ങളെ പോലെയാണ്. അവള്‍ പറയുന്നു. ഓസ്‌ട്രേലിയായുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുകയാണ് അവള്‍. ക്രൈസ്തവപീഡനത്തിന്‌റെ ഇരകളായവരെ സഹായിച്ചുകൊണ്ട്..

You must be logged in to post a comment Login