ചൈനയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു

ചൈനയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു

ഷാന്‍ഗ്ക്യൂ: പോലീസ് അധികാരികള്‍ ചേര്‍ന്ന് ചൈനയില്‍ നിര്‍മ്മാണത്തിലായിരുന്ന ക്രൈസ്തവ ദേവാലയം തകര്‍ത്തതായി റിപ്പോര്‍ട്ട്. തടസം നിന്ന ഇടവകക്കാരെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു. നാല്പതോളം പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഹെനാന്‍ പ്രൊവിന്‍സിലാണ് സംഭവം. ചൈന എയ്ഡ് ഗ്രൂപ്പാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദേവാലയം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ അധിനിവേശത്തോടാണ് ഈ സംഭവങ്ങളെ ആളുകള്‍ അനുസ്മരിക്കുന്നത്. ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ലാത്ത ദേവാലയമാണ് തകര്‍ക്കപ്പെട്ടത്. മുന്നൂറോളം പോലീസുകാരും ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നാണ് ഈ അതിക്രമം കാണിച്ചത്.

അനധികൃതമായ ഘടനയാണ് ദേവാലയത്തിന്റേത് എന്നാണ് അധികാരികളുടെ ഭാഷ്യം. റോഡ് ഉപയോഗിക്കുന്നതിനുള്ള ഫീസ് അടച്ചിട്ടില്ല എന്നും കാരണമായി അധികാരികള്‍ പറയുന്നു. വിശ്വാസികള്‍ ഈ ആരോപണങ്ങളെ നിഷേധിച്ചു.

ക്രൈസ്തവ ദേവാലയം തകര്‍ക്കുന്നതുപോലെ അധികാരികള്‍ ക്രൈസ്തവരുടെ വീടുകള്‍ തകര്‍ക്കുന്നതും പതിവായിട്ടുണ്ട്.

You must be logged in to post a comment Login