സമാധാനത്തിന്‍റെ സ്മാരകമായി കൊറിയായില്‍ ദേവാലയം

സമാധാനത്തിന്‍റെ സ്മാരകമായി കൊറിയായില്‍ ദേവാലയം

പ്യോംങ്യാംഗ്:  കൊറിയന്‍ അതിര്‍ത്തിയില്‍ ദേവാലയ നിർമ്മാണം ആരംഭിച്ചു. പാൻമുൻജമ്മിനു കീഴിലുള്ള ട്രൂസ് ഗ്രാമത്തിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയയിലാണ് പുതിയ ദേവാലയ നിര്‍മ്മാണം.  ഉത്തര ദക്ഷിണ കൊറിയകളുടെ സമാധാന ഉടമ്പടിയുടെ സ്മാരകമായിട്ടാണ് ഈ ദേവാലയം നിര്‍മ്മിക്കുന്നത്. ബിഷപ്പ് ഫ്രാൻസിസ് സേവ്യർ യു സൂ ഇല്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. രണ്ടായിരത്തോളം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ദേവാലയം. അടുത്ത മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.

You must be logged in to post a comment Login