ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു

ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ആക്ട് ബില്‍ സര്‍ക്കാര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നതായി വാര്‍ത്ത.

ആക്ട് പ്രാബല്യത്തിലായാല്‍ നിലവില്‍ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാ നിയമങ്ങള്‍ അസാധുവാകും. പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ട, മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം പള്ളി സ്വത്തുക്കളായി കണക്കാക്കണമെന്നും ഇവ വാങ്ങുന്നതും വില്‍ക്കുന്നതും ദാനമായി സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.. സഭാ പഠനങ്ങളെയോ ദൈവശാസ്ത്രത്തെയോ ചര്‍ച്ച് ആക്ട് ബാധിക്കില്ല. അവയില്‍ സര്‍ക്കാര്‍ ഇടപെടുകയുമില്ല.

ബില്‍ നിയമസഭ പാസാക്കിയാല്‍ ആറുമാസത്തിനകം നടപ്പാകും. ഇടവക മുതല്‍ പള്ളി സ്വത്തുക്കളും വരുമാനങ്ങളും സര്‍ക്കാരിനെ ഇതനുസരിച്ച് ബോധ്യപ്പെടുത്തേണ്ടിവരും. ഭരണസമിതി തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരവുമായിരിക്കും. നിയമങ്ങളുടെ അധികാരപരിധി കേരളമായിരിക്കും.

You must be logged in to post a comment Login