സ​​മൂ​​ഹം സഭയെ സസൂക്ഷ്മം നിരീക്ഷിക്കുന്നു: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ​​മൂ​​ഹം സഭയെ സസൂക്ഷ്മം നിരീക്ഷിക്കുന്നു: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കോ​​ട്ട​​യം: സ​​മൂ​​ഹം വ​​ള​​രെ​​യേ​​റെ​​ സ​​ഭ​​യി​​ൽ​നി​​ന്നു പ്ര​​തീ​​ക്ഷി​​ക്കുകയും സ​​ഭ​​യെ സ​​സൂ​​ക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന്സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ഒ​​പ്പം സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ  സമൂഹംവി​​മ​​ർ​​ശ​​നാ​​ത്മ​​ക​​മാ​​യി വി​​ല​​യി​​രു​​ത്തു​​ന്നു​​മു​​ണ്ട്. അ​​തു​​കൊ​​ണ്ടു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കു വാ​​ക്കി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​യി​​ലൂ​​ടെ​​യും പ്ര​​ത്യു​​ത്ത​​രം ന​​ൽ​​കാ​​ൻ സ​​ഭാ ശു​​ശ്രൂ​​ഷ​​ക​​ർ​​ക്കു ക​​ഴി​​യ​​ണം.​ അദ്ദേഹം പറഞ്ഞു.  വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ലെ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച ഈ​​സ്റ്റേ​​ണ്‍ കാ​​ന​ൻ നി​​യ​​മ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ.

ബോ​​ധ​​പൂ​​ർ​​വ​​മാ​​യ സു​​വി​​ശേ​​ഷ സാ​​ക്ഷ്യ​​മാ​ണു നാം ​​സ​​മൂ​​ഹ​​ത്തി​​നു ന​​ൽ​​കേ​​ണ്ട​​ത്.സ​​ഭ​​യു​​ടെ നി​​യ​​മ​​ങ്ങ​​ൾ ശ​​രി​​യാ​​യി മ​​ന​​സി​​ലാ​​ക്കി ആ ​​നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​തം സ​​ഭാ​​മ​​ക്ക​​ളു​​ടെ ജീ​​വി​​ത​​ത്തെ ക്ര​​മ​​പ്പെ​​ടു​​ത്താ​​ൻ കാ​​ന​ൻ നി​​യ​​മ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നു ക​​ഴി​​യ​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്‌തോ​​ലി​​ക്കാ ബാ​​വ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. പൗ​​ര​​സ്ത്യ സ​​ഭ​​ക​​ളു​​ടെ നി​​ല​​നി​​ൽ​​പ്പും വ​​ള​​ർ​​ച്ച​​യും സ​​ഭ​​യു​​ടെ യ​​ഥാ​​ർ​​ഥ വ​​ള​​ർ​​ച്ച​​യ്ക്ക് അ​​നി​​വാ​​ര്യ​​മാ​​ണ്. പൗ​​ര​​സ്ത്യ സ​​ഭ​​ക​​ളു​​ടെ ശൈ​​ലി​​യി​​ൽ ക്രൈ​​സ്ത​​വ ജീ​​വി​​ത​​ത്തെ പു​​ന​​ര​​ന്വേ​​ഷി​​ക്കാ​​നും പു​​ന​​ർ​​ജീ​​വി​​പ്പി​​ക്കാ​​നും കാ​​ന​​ൻ നി​​യ​​മ ഇ​​ൻ​​സ്റ്റി​റ്റ്യൂ​​ട്ടി​​നു ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ർ ക്ലീ​​മി​​സ് ബാ​വ പ​​റ​​ഞ്ഞു.


സു​​റി​​യാ​​നി പാ​​ര​​ന്പ​​ര്യം കൈ​​മോശം വ​​ന്നു​​പോ​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​തു വീ​​ണ്ടെ​​ടു​​ക്കാ​​നും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും കാ​​ന​ൻ നി​​യ​​മ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നു ക​​ഴി​​യ​​ണ​​മെ​ന്നുംപൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം വൈ​​സ് ചാ​​ൻ​​സ​​ല​​ർ കൂ​​ടി​​യാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ, റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ ഓ​​റി​​യ​​ന്‍റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യ​​ട്ടി​​ലെ റ​​വ.​​ഡോ. സ​​ണ്ണി കൊ​​ക്കാ​​ര​​വാ​​ല​​യി​​ൽ, ബം​​ഗ​​ളൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഓ​​റി​​യ​​ന്‍റ​​ൽ കാ​​ന​​ൻ ലോ ​​ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​ഡോ.​വ​​ർ​​ഗീ​​സ് കൊ​​ളു​​തറ സി​​എം​​ഐ, തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി​​സ​​ഭ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ട്രീ​​സാ, വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി റെ​​ക്‌​ട​​ർ റ​​വ.​​ഡോ.​ജോ​​യി അയിനി​​യാ​​ട​​ൻ, പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ, കാ​​ന​ൻ ലോ ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ.​ജെ​​യിം​​സ് ത​​ല​​ച്ചെ​​ല്ലൂ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ഫോ​​ർ കാ​​ത്ത​​ലി​​ക് എ​​ഡ്യു​​ക്കേ​​ഷ​​ൻ പ്രീ​​ഫെ​​ക്റ്റാ​​യ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​സ​​ഫ് വെ​​ർ​​സാ​​ൽ​​ദി​​യു​​ടെ സ​​ന്ദേ​​ശം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ വൈ​​സ് ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ വാ​​യി​​ച്ചു.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സി​​ന​​ഡി​​ലെ 28 ബി​​ഷ​​പ്പു​​മാ​​ർ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. പൗ​​ര​​സ്ത്യ സ​​ഭ​​കളുടെ ര​​ണ്ടാ​​മ​​ത്തെ കാ​​ന​ൻ നി​​യ​​മ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടാ​ണു വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ ​വി​​ദ്യാ​​പീ​​ഠ​​ത്തി​​ലാ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ ഓ​​റി​​യ​​ന്‍റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ കാ​​ന​​ൻ നി​​യ​​മ വി​​ഭാ​​ഗ​​വു​​മാ​​യി​​ട്ടാ​​ണ് ഇ​​തു സം​​യോ​​ജി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ​നി​​ന്നു പൗ​​ര​​സ്ത്യ കാ​​ന​​ൻ നി​​യ​​മ​​ത്തി​​ൽ ലൈ​​സ​​ൻ​​ഷി​​യേ​​റ്റ് നേ​​ടാം.

You must be logged in to post a comment Login