അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം കാശ്മീരില്‍ ആദ്യമായി പള്ളിമണികള്‍ മുഴങ്ങി

അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം കാശ്മീരില്‍ ആദ്യമായി പള്ളിമണികള്‍ മുഴങ്ങി

ശ്രീനഗര്‍: അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം കാശ്മീരിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയത്തില്‍ പള്ളിമണികള്‍ മുഴങ്ങി. 120 വര്‍ഷത്തെ പഴക്കമുള്ള ഹോളിഫാമിലി കത്തോലിക്കാ ദേവാലയത്തിലാണ് ഇപ്രകാരം സംഭവിച്ചത്. ശ്രീനഗറിലെ മുഴുവന്‍ കത്തോലിക്കാസഭാംഗങ്ങളും ഈ മുഴക്കത്തിന് വേണ്ടി കാതോര്‍ക്കാന്‍ എത്തിയിരുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ഈ ദേവാലയത്തിന്റെ ഒറിജിനല്‍ ബെല്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് ശേഷം ഇപ്പോഴാണ് പുതിയ മണി പള്ളിക്കായി ലഭിക്കുന്നത്.

105 കിലോഗ്രാം ഭാരമുള്ളതാണ് ഈ പുതിയ ബെല്‍. 30 കുടുംബങ്ങള്‍ ചേര്‍ന്ന് സമ്മാനിച്ചതാണ് ഇത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഉള്‍പ്പടെ വിവിധ അന്യമതസ്ഥരും മണിയുടെ പുന:സ്ഥാപനകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

You must be logged in to post a comment Login