സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നില്ല, ഓസ്‌ട്രേലിയായില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു

സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നില്ല, ഓസ്‌ട്രേലിയായില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു

മെല്‍ബോണ്‍: സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടതിന്റെ പേരില്‍ ഓസ്‌ട്രേലിയായില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം. ബാപ്റ്റിസ്റ്റ്, ആംഗ്ലിക്കന്‍ ദേവാലയങ്ങള്‍ക്ക് നേരെയാണ് കൂടുതലായി ആക്രമണം നടന്നിരിക്കുന്നത്.

ദേവാലയങ്ങളുടെ ചുമരുകളില്‍ അക്രമികള്‍ സമരമുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. മതഭ്രാന്തന്മാരേ ലജ്ജിക്കൂ, സ്വവര്‍ഗ്ഗവിവാഹത്തിനോട് നോ പറഞ്ഞവരെ ക്രൂശില്‍ തറയ്ക്കൂ എന്നിങ്ങനെയാണ് ചുവരെഴുത്തുകള്‍. ഓസ്‌ട്രേലിയായിലെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കത്തോലിക്കരോട് സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വൈദികര്‍ക്ക് നേരെ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായും വാര്‍ത്തയുണ്ട്.

ഓസ്‌ട്രേലിയായിലെ 55 ശതമാനം പേര്‍ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നവരും 34 ശതമാനം പേര്‍ എതിര്‍ക്കുന്നവരുമാണ്.

You must be logged in to post a comment Login