പാലാ രൂപതയില്‍ ഇനി സിനിമാ ചിത്രീകരണത്തിന് ദേവാലയങ്ങള്‍ നല്കില്ല

പാലാ രൂപതയില്‍ ഇനി സിനിമാ ചിത്രീകരണത്തിന് ദേവാലയങ്ങള്‍ നല്കില്ല

പാലാ: രൂപതയിലെ ദേവാലയങ്ങളില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം അനുവദിക്കുകയില്ല. ഇത് സംബന്ധിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ ഇടവകവൈദികര്‍ക്ക് നിര്‍ദ്ദേശം നല്കി.

ദേവാലയപരിശുദ്ധിയ്ക്ക് കോട്ടം തട്ടത്തക്കവിധത്തിലും കൂദാശകളോടുള്ള അനാദരവിനും കാരണമാകുന്ന വിധത്തിലുള്ള ചിത്രീകരണങ്ങളോടുകൂടിയ കച്ചവട സിനിമകള്‍ക്കാണ് ഈ വിലക്ക് ബാധകം. എന്നാല്‍ കത്തോലിക്കാ ചാനലുകള്‍ക്ക് വ്യവസ്ഥകളോടെ ദേവാലയങ്ങള്‍ ചിത്രീകരണത്തിനായി ഉപയോഗിക്കാമെന്നും മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.

You must be logged in to post a comment Login