സഭയുടെ സ്വത്ത് കയ്യേറ്റം, മുംബൈയില്‍ പ്രതിഷേധ റാലി നടത്തി

സഭയുടെ സ്വത്ത് കയ്യേറ്റം, മുംബൈയില്‍ പ്രതിഷേധ റാലി നടത്തി

ബാന്ദ്ര: റോഡ് വികസനത്തിന്റെ പേരില്‍ സഭയുടെ സ്വത്ത് കൈയേറുന്നതിന് എതിരെ ക്രൈസ്തവര്‍ നിശ്ശബ്ദമായ പ്രതിഷേധ റാലി നടത്തി. മുന്നൂറോളം പേര്‍ പങ്കെടുത്ത റാലിയില്‍ വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരും പങ്കുചേര്‍ന്നു.

കത്തിച്ച മെഴുകുതിരികളേന്തിയും ജപമാല ചൊല്ലിയുമായിരുന്നു റാലി. ചരിത്രപ്രാധാന്യമുള്ള സെമിത്തേരി ഉള്‍പ്പടെ സഭാവക സ്വത്താണ് കൈയേറ്റം മൂലം നഷ്ടമാകുന്നത്. കൈയേറ്റം സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സഭാവക്താക്കള്‍ പറയുന്നു.

You must be logged in to post a comment Login