ചര്‍ച്ച് ഓഫ് സ്വീഡന്‍ വൈദികര്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കി, ദൈവത്തിന് ഇനി മുതല്‍ പുരുഷവിശേഷണം നല്കരുത്

ചര്‍ച്ച് ഓഫ് സ്വീഡന്‍ വൈദികര്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കി, ദൈവത്തിന് ഇനി മുതല്‍ പുരുഷവിശേഷണം നല്കരുത്

ഉപ്‌സാല: ദൈവത്തിന് ഇനി മുതല്‍ പുരുഷ വിശേഷണം നല്കരുത്. ഹിസ്, ഹീ, ലോര്‍ഡ് എന്നിവ ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. സ്വീഡനിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ആണ് വൈദികര്‍ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സഭയുടെ ഹാന്‍ഡ്ബുക്കിലെ ഭാഷയിലും ആരാധനക്രമത്തിലും ഗീതങ്ങളിലും മറ്റും ഇത്തരത്തിലുള്ള മാറ്റം പ്രകടമായിവരും.

നമുക്കറിയാമല്ലോ ദൈവം എന്നത് നമ്മുടെ ലിംഗതീരുമാനങ്ങള്‍ക്ക് അപ്പുറമുള്ള ആളാണെന്ന്.. ദൈവം ഒരിക്കലും മനുഷ്യനുമല്ല. ഇത്തരത്തിലുള്ള തീരുമാനത്തെക്കുറിച്ച് മുന്‍ ആര്‍ച്ച് ബിഷപ് അന്റീജെ ജാക്വലിന്‍ അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിഷ്‌ക്കരണം നടപ്പില്‍ വരുത്തിയിരിക്കുന്നത്.

You must be logged in to post a comment Login