ലൈംഗികാപവാദം, അയര്‍ലണ്ടിലെ വൈദികര്‍ക്ക് തെറാപ്പി

ലൈംഗികാപവാദം, അയര്‍ലണ്ടിലെ വൈദികര്‍ക്ക് തെറാപ്പി

അയര്‍ലണ്ട്: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന വ്യാജആരോപണം ഉന്നയിക്കപ്പെട്ടതിന്റെ പേരില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അയര്‍ലണ്ടിലെ വൈദികര്‍ക്ക് ഗ്രൂപ്പ് തെറാപ്പി നല്കുന്നു. സര്‍ക്കിള്‍ ഓഫ് ഹീലിംങ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഭൂതകാലത്തിലെ ലൈംഗികാപവാദത്തിന്‌റെ പേരില്‍ മനസ്സ് തകര്‍ന്നിരിക്കുന്ന നിഷ്‌ക്കളങ്കരായ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. അയര്‍ലണ്ട്‌സ് അസോസിയേഷന്‍ ഓഫ് കാത്തലിക് പ്രീസ്റ്റ്‌സാണ് പിന്നിലുള്ളത്.

വെറും മുറിവുകള്‍ ഉണക്കുക മാത്രമല്ല അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. നിഷ്‌ക്കളങ്കരും നിരപരാധികളുമായ അനേകം വൈദികര്‍ വ്യാജ ലൈംഗിക ആരോപണത്തിന്റെ പേരില്‍ മനസ്സ് തകര്‍ന്ന് കഴിയുന്നവരായുണ്ട്. ഈ പുതിയ മുന്നേറ്റത്തിലൂടെ അവരെ മാനസികമായി കരുത്തുള്ളവരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫാ. റോയി ഡോനോവാന്‍ പറഞ്ഞു.

You must be logged in to post a comment Login