ദശാബ്ദങ്ങള്‍ പഴക്കമുള്ള ചര്‍ച്ച് ഡയറക്ടറി നിരീശ്വരവാദികളുടെ ഭീഷണിയെ തുടര്‍ന്ന് നീക്കം ചെയ്തു

ദശാബ്ദങ്ങള്‍ പഴക്കമുള്ള ചര്‍ച്ച് ഡയറക്ടറി നിരീശ്വരവാദികളുടെ ഭീഷണിയെ തുടര്‍ന്ന് നീക്കം ചെയ്തു

കാലിഫോര്‍ണിയ: ദശാബ്ദങ്ങള്‍ പഴക്കമുള്ള ചര്‍ച്ച് ഡയറക്ടറി നിരീശ്വരവാദികളുടെ ഭീഷണിയെ തുടര്‍ന്ന് നീക്കം ചെയ്തു. വിന്‍കോന്‍സിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരീശ്വരവാദികളുടെ സംഘടനയാണ് പരാതി നല്കിയത്. തുടര്‍ന്ന് കൊറോനാഡ സിറ്റി മേയര്‍ റിച്ചാര്‍ഡ് ബെയ്‌ലിയാണ് ഇത് നീക്കം ചെയ്യാന്‍ അനുവാദം നല്കിയത്.

എന്നാല്‍ ഈ ഡയറക്ടറി പുനസ്ഥാപിക്കുമെന്നും പക്ഷേ വിശ്വാസികളുടെ മാത്രമല്ല നോണ്‍ റിലീജിയസ്, നോണ്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കൂടി ഉള്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു. ഇത് വളരെ വൈകാരികമായ പ്രശ്‌നമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ പുതിയ ഡയറക്ടറിയെ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി അധികം വൈകാതെ പുനസ്ഥാപിക്കും. മേയര്‍ വ്യക്തമാക്കി.

You must be logged in to post a comment Login