സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴി ക്രിസ്തു മാത്രം: പ്രശസ്ത ബേസ് ബോള്‍ കളിക്കാരന്‍ ക്ലേടണ്‍ കേര്‍ഷാ

സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴി ക്രിസ്തു മാത്രം: പ്രശസ്ത ബേസ് ബോള്‍ കളിക്കാരന്‍ ക്ലേടണ്‍ കേര്‍ഷാ

സ്വര്‍ഗ്ഗത്തില്‍ എത്തണമെന്ന് ആഗ്രഹമുണ്ടോ.. രക്ഷ നേടണമെന്ന് ആഗ്രഹമുണ്ടോ നിങ്ങളുടെ മുമ്പില്‍ അതിനുള്ള ഏക വഴി യേശുക്രിസ്തു മാത്രമാണ്. അമേരിക്കയുടെ പുതിയ പ്രതിഭയായ ബേസ്‌ബോള്‍ കളിക്കാരന്‍ ക്ലേടണ്‍ കേര്‍ഷായുടേതാണ് ഈ വാക്കുകള്‍. ഫെയ്ത്ത് ഓണ്‍ ദ ഫീല്‍ഡ് എന്ന റേഡിയോ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുപത്തിയൊന്‍പതുകാരനായ ഇദ്ദേഹം.

എന്നാല്‍ തന്റെ ഈ വിശ്വാസം ടീം അംഗങ്ങളുമായി പങ്കുവയ്ക്കുന്നതിന് പലപ്പോഴും തനിക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം ഇന്നത്തെ സംസ്‌കാരം അങ്ങനെയാണ്. അവരെന്താണോ അതായി മറ്റുള്ളവരെ അംഗീകരിക്കുകയാണ് ഇന്നത്തെ രീതി.

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കണം എന്നതാണ് ക്രിസ്തുവിന്റെ പ്രധാനമായ പ്രബോധനം. എന്നാല്‍ അങ്ങനെ സ്‌നേഹിക്കുന്നവര്‍ പോലും ക്രിസ്തുവില്‍ വിശ്വസിക്കണം എന്നില്ല. സ്വര്‍ഗ്ഗത്തിലേക്കുള്ള യഥാര്‍ത്ഥ വഴി ക്രിസ്തു മാത്രമാണ് എന്നതാണ് എന്റെ വിശ്വാസം. നിങ്ങള്‍ക്കൊരാളെയും മാനസാന്തരപ്പെടുത്താന്‍ കഴിയില്ല. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.

പക്ഷേ അതേ സമയം നിങ്ങള്‍ക്ക് അവിടുത്തെ ശിഷ്യനാകാന്‍ കഴിയും. അവിടുത്തേക്ക് വേണ്ടി ജീവിക്കാന്‍ കഴിയും.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login