വൈദികരുടെ ബാലപീഡനം; മുഖം രക്ഷിക്കാന്‍ കൂട്ടുനില്ക്കില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മെത്രാന്മാര്‍

വൈദികരുടെ ബാലപീഡനം; മുഖം രക്ഷിക്കാന്‍ കൂട്ടുനില്ക്കില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മെത്രാന്മാര്‍

നാഗോന്‍: വൈദികരോ സന്യസ്തരോ ഉള്‍പ്പെടുന്ന ബാലലൈംഗികപീഡനക്കേസുകളില്‍ അത്തരക്കാരെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തുകയില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മെത്രാന്മാരുടെ യോഗം വ്യക്തമാക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അഞ്ച് കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള മെത്രാന്മാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അടിയന്തിരമായി സസ്‌പെന്‍ഷനോ പുറത്താക്കലോ ആയിരിക്കും ഇതിന്റെ അനന്തിര നടപടിയെന്നും മെയ് 18 ന് പുറപ്പെടുവിച്ച പ്രസ് റീലിസ് പറയുന്നു.

ആസാമിലെ ഗുവാഹത്തിയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള സെന്റ് ക്ലമന്റ ് കോളജിലായിരുന്നു സമ്മേളനം നടന്നത്. ഗുവാഹത്തി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലേച്ചിറ അധ്യക്ഷനായ സമ്മേളനത്തില്‍ ഡിബ്രുഹാ ബിഷപ് ജോസഫ് അയ്ന്റ്, ബോണ്‍ഗായിഗോണ്‍ മെത്രാന്‍ തോമസ് പുല്ലോപ്പിള്ളില്‍, തേസ്പൂര്‍ ബിഷപ് മൈക്കല്‍ അക്കാസിയസ്, ഡിഫു മെത്രാന്‍ പോള്‍ മാട്ടേക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

സഭാസ്ഥാപനങ്ങളില്‍ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ത്രീകളോടും മറ്റുള്ളവരോടുമുള്ള ഐകദാര്‍ഢ്യവും സമ്മേളനം പ്രകടിപ്പിച്ചു.

You must be logged in to post a comment Login