വൈദികരുടെ ലൈംഗികപീഡനം ;സഭയ്ക്കുവേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

വൈദികരുടെ ലൈംഗികപീഡനം ;സഭയ്ക്കുവേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: വൈദികരുടെ ലൈംഗികപീഡനങ്ങളെ സംബന്ധിച്ച പുതിയ വെളിപെടുത്തലുകള്‍ വരുന്ന സാഹചര്യത്തില്‍സഭയ്ക്ക വേണ്ടി ഓരോ വിശ്വാസിയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മയക്കെതിരെ നമുക്ക് പ്രതികരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം പ്രാര്‍ത്ഥന മാത്രമാണ്. ഇന്നലെ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച കത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.

ദൈവത്തിന്റെ നിയമങ്ങള്‍ക്ക് വിധേയപ്പെട്ട് ഓരോ സഭാവിശ്വാസിയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. ഇത് നമ്മുടെ മനസ്സാക്ഷിയുടെ ഉണര്‍വിന് കാരണമാകും.

പെനിസ്വല്‍വാനിയായിലെ എട്ടു രൂപതകളില്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ 300 വൈദികര്‍ ആയിരത്തോളം പേരെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന വെളിപെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പാപ്പായുടെ പ്രാര്‍ത്ഥനാഹ്വാനം. വൈദികരുടെ ലൈംഗികപീഡനത്തിന് ഇരകളായകുട്ടികളുടെ കാര്യത്തില്‍ പാപ്പ അതീവമായ ദുഖം രേഖപ്പെടുത്തി.

You must be logged in to post a comment Login