വെനിസ്വേലയിലെ തിരുവോസ്തി ക്ഷാമം പരിഹരിക്കാന്‍ കൊളംബിയന്‍ രൂപത 250,000 ഓസ്തികള്‍ നല്കി

വെനിസ്വേലയിലെ തിരുവോസ്തി ക്ഷാമം പരിഹരിക്കാന്‍ കൊളംബിയന്‍ രൂപത  250,000 ഓസ്തികള്‍ നല്കി

കൊളംബിയ: വെനിസ്വേലയിലെ തിരുവോസ്തി ക്ഷാമം പരിഹരിക്കാന്‍ അയല്‍ രൂപതയായ കൊളംബിയായിലെ കുകുട്ടാ രൂപത 250,000 ഓസ്തികള്‍ നല്കി. ധാന്യങ്ങളുടെ ക്ഷാമമാണ് തിരുവോസ്തി നിര്‍മ്മാണത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്.

കുകുട്ടാ രൂപതാധ്യക്ഷന്‍ ബിഷപ് വിക്ടര്‍ മാനുവല്‍ കൊളംബിയ- വെനിസ്വേല ബോര്‍ഡറില്‍ , രണ്ടു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൈമണ്‍ ബോളിവര്‍ ഇന്റര്‍നാഷനല്‍ ബ്രിഡ്ജില്‍ വച്ച് മാര്‍ച്ച് 30 ന് ഇത് കൈമാറി. പ്രസിഡന്റ് നിക്കോളാസ് മാഡുറോയുടെ ഭരണത്തിന്‍ കീഴില്‍ വെനിസ്വേല സാമ്പത്തികമായ പ്രതിസന്ധിയിലൂടെയാണ് ഈനാളുകളില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഭക്ഷണക്ഷാമവും മരുന്നുകളുടെ കുറവും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പട്ടിണി മൂലം പതിനായിരങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളും കുകുട്ടാ രൂപത ദിനം തോറും നല്കിവരുന്നുണ്ട്.

You must be logged in to post a comment Login