കൊളംബിയയില്‍ മേഘങ്ങള്‍ക്കിടയില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടു.വീഡിയോ വൈറലാകുന്നു

കൊളംബിയയില്‍ മേഘങ്ങള്‍ക്കിടയില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടു.വീഡിയോ വൈറലാകുന്നു

മാനിസെലെസ്: സൂര്യവെളിച്ചത്തില്‍ മേഘങ്ങള്‍ക്കിടയിലൂടെ ക്രിസ്തുരൂപം പ്രത്യക്ഷപ്പെട്ടതായി കൊളംബിയായിലെ വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയായിലെ മാനിസെലെസ് നഗരത്തിലാണ് അത്ഭുതകരമായ ഈ ദൃശ്യം അവര്‍ കണ്ടത്. മണ്ണിടിച്ചിലില്‍ 17 പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ ആഴ്ചയാണ് ഈ സംഭവം.

ആകാശത്ത് നിന്ന് അസാധാരണമായ പ്രകാശം നഗരത്തിലേക്ക് ഇറങ്ങിവരുകയും ആ പ്രകാശത്തില്‍ ക്രിസ്തുവിന് സമാനമായ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്തതായാണ് വീഡിയോ ദൃശ്യം വ്യക്തമാക്കുന്നത്. യേശുക്രിസ്തു  ഞങ്ങളുടെ നഗരത്തെ സന്ദര്‍ശിക്കാന്‍ വന്നിരിക്കുന്നു. ദൈവം ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള പ്രതികരണം എന്ന നിലയില്‍ മെയില്‍ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ഒരു വനിതയുടെ വാക്കുകളെ ഉദ്ധരിക്കുന്നു.

കൊളംബിയ കത്തോലിക്കാ രാജ്യമാണ്. പ്രകൃതിദുരന്തങ്ങള്‍ ഏറെ ഇവിടെ സംഭവിക്കാറുമുണ്ട്. ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ക്രിസ്തു സന്ദര്‍ശിച്ചതായാണ്  മേഘങ്ങള്‍ക്കിടയില്‍ ക്രിസ്തുരൂപം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ ഇത് സാധാരണമായ ഒരു സംഭവമാണെന്നും സൂര്യവെളിച്ചം കടന്നുവരുമ്പോള്‍ ഇങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധരൂപത്തില്‍ മേഘങ്ങള്‍ക്കിടയില്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

You must be logged in to post a comment Login