ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുന്നത് സാത്താന്‍ സഭയെ ആക്രമിക്കാന്‍ വഴിയൊരുക്കുന്നുവെന്ന് കര്‍ദിനാള്‍ സാറ

ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുന്നത് സാത്താന്‍ സഭയെ ആക്രമിക്കാന്‍ വഴിയൊരുക്കുന്നുവെന്ന് കര്‍ദിനാള്‍ സാറ

വത്തിക്കാന്‍: ലോകവ്യാപകമായി കത്തോലിക്കര്‍ ദിവ്യകാരുണ്യം കൈകളില്‍ സ്വീകരിക്കുന്നത് സാത്താന്‍ സഭയെ ആക്രമിക്കുന്നതിന്റെ ഭാഗമാണെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. വത്തിക്കാനിലെ ആരാധനക്രമ സംഘത്തിന്റെ തലവനാണ് ഇദ്ദേഹം.

ദിവ്യകാരുണ്യത്തോടുള്ള ആദരവിന്റെ അഭാവം വിശ്വാസപരമായ തെറ്റുകളിലേക്ക് നയിക്കും എന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ യുദ്ധം നടക്കുന്നത് മിഖായേല്‍ മാലാഖയും മാലാഖവൃന്ദവും ഒരു വശത്തും ലൂസിഫറും സംഘവും മറ്റൊരു വശത്തായിട്ടുമാണ്. സാത്താന്റെ ലക്ഷ്യം കൂദാശ ചെയ്യപ്പെട്ട, ക്രിസ്തു സാന്നിധ്യമുള്ള തിരുവോസ്തിയാണ്. മുട്ടുകുത്തി പ്രാര്‍ത്ഥനയോടെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതാണ് ഏറ്റവും നല്ല രീതിയെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെടുന്നു.

ദ ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയന്‍ ഓണ്‍ ദ ഹാന്‍ഡ്, എ ഹിസ്‌റ്റോറിക്കല്‍ ആന്റ് പാസ്റ്ററല്‍ സര്‍വേ എന്ന കൃതിക്ക് എഴുതിയ അവതാരികയിലാണ് കര്‍ദിനാള്‍ സാറ ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

 

You must be logged in to post a comment Login