കുമ്പസാരം നിയമവിരുദ്ധമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കുമ്പസാരം നിയമവിരുദ്ധമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:കുമ്പസാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു എറണാകുളം പുത്തന്‍കുരിശ് മറ്റക്കുഴി സ്വദേശി സിഎസ് ചാക്കോ നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ പാലിക്കണമോയെന്നത് ഓരോ വ്യക്തിക്കും സ്വകാര്യമായി തീരുമാനിക്കാവുന്നതാണെന്നും ഏതെങ്കിലും മതത്തില്‍ വിശ്വാസം പുലര്‍ത്താനോ വൈദികന് മുമ്പില്‍ കുമ്പസാരിക്കാനോ രാജ്യത്തെ നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും ഹൈക്കോടതി വാക്കാല്‍ പരഞ്ഞു. കുമ്പസാരം ഇല്ലാത്ത വിഭാഗങ്ങള്‍ ക്രിസ്തുമതത്തില്‍ തന്നെ ഉണ്ടെന്നും അതുകൊണ്ട് ഇത്തരം ആചാരങ്ങള്‍ക്ക് സഭകള്‍ നിര്‍ബന്ധിക്കുകയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

You must be logged in to post a comment Login