കുമ്പസാരം: ആര്‍ക്കും എന്തും പറയാവുന്ന പ്രസ്ഥാനമല്ല ക്രൈസ്തവസഭ

കുമ്പസാരം: ആര്‍ക്കും എന്തും പറയാവുന്ന പ്രസ്ഥാനമല്ല ക്രൈസ്തവസഭ

ചെമ്പേരി: വിശുദ്ധ കുമ്പസാരത്തെ അവഹേളിച്ച് ക്രൈസ്തവരുടെ വിശ്വാസത്തെ മുറിപ്പെടുത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ മാന്യതയുടെ സര്‍വപരിധിയും ലംഘിച്ചിരിക്കുകയാണെന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ആര്‍ക്കും എന്തും പറയാവുന്ന പ്രസ്ഥാനമല്ല ക്രൈസ്തവസഭയെന്നും ക്രൈസ്തവസഭകള്‍ക്കെതിരെയുള്ള കടന്നാക്രമണത്തെ യുവജനങ്ങള്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ ശുപാര്‍ശ ഭരണഘടനാവിരുദ്ധമാണെന്ന് കെസിബിസി വ്യക്തമാക്കി. കുമ്പസാരത്തിനെതിരായ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഫലമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.

You must be logged in to post a comment Login