ഫ്രാന്‍സിസ് മാര്‍പാപ്പയെ മാറ്റിമറിച്ച കുമ്പസാരം

ഫ്രാന്‍സിസ് മാര്‍പാപ്പയെ മാറ്റിമറിച്ച കുമ്പസാരം

വര്‍ഷം 1953 സെപ്തംബര്‍ 21. ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ച ആ ദിവസം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. പാപ്പ തന്നെയാണ് കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ വച്ച് തന്റെ വ്യക്തിപരമായ ഈ കുമ്പസാര അനുഭവം പങ്കുവച്ചത്.

ആ കുമ്പസാരത്തെക്കുറിച്ചുള്ള ഓര്‍മ്മപോലും എന്റെ മനസ്സില്‍ സന്തോഷത്തിന്റെ ഉറവിടമാകുന്നു.. പാപം ഏറ്റുപറഞ്ഞപ്പോള്‍ ആ വൈദികന്‍ എന്താണ് എന്നോട് പറഞ്ഞതെന്ന് ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നില്ല. എന്നാല്‍ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു. ആ പുഞ്ചിരി സ്‌നേഹമുള്ള ഒരു പിതാവിന്റെ സ്വാഗതം നേരലായിരുന്നു.

കുമ്പസാരക്കൂട്ടില്‍ ഒരു വൈദികന്‍ എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കാനായിട്ടായിരുന്നു പാപ്പ തന്റെ അനുഭവം പങ്കുവച്ചത്. കുമ്പസാരക്കൂട്ടില്‍ വൈദികന്‍ കാര്‍ക്കശ്യക്കാരനാകേണ്ടതില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള കാര്യമാണ്.

 

You must be logged in to post a comment Login