കുമ്പസാരക്കൂട് ക്ഷമിക്കാനുള്ള സ്ഥലമാണ് ഭീഷണിപ്പെടുത്താനുളളതല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

കുമ്പസാരക്കൂട് ക്ഷമിക്കാനുള്ള സ്ഥലമാണ് ഭീഷണിപ്പെടുത്താനുളളതല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കുമ്പസാരക്കൂട് ഒരിക്കലും ഭീഷണിപ്പെടുത്താനോ നിന്ദിക്കാനോ ഉള്ള സ്ഥലമല്ലെന്നും അത് എല്ലായ്‌പ്പോഴും ക്ഷമയും കരുണയും കണ്ടെത്തുന്ന ഇടമാണെന്നും വൈദികര്‍ ഓര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ദൈവം ഒരിക്കലും നമ്മെ മര്‍ദ്ദിക്കാനോ നിന്ദിക്കാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് പശ്ചാത്തപിക്കുന്നവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. കുമ്പസാരിപ്പിക്കുന്ന നമ്മള്‍ വൈദികര്‍ ദൈവത്തിന്റെ ഈ മനോഭാവം മനസ്സിലാക്കിയിരിക്കണം. വരിക, സംസാരിക്കുക, അവിടെ പ്രശ്‌നമില്ല,, അവിടെ ക്ഷമയുണ്ട്. ഭീഷണിപ്പെടുത്തലോടെ ആരംഭിക്കരുത്. ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള തിരുവചനഭാഗം വായിച്ചുകൊണ്ടാണ് പാപ്പ വചനസന്ദേശം നല്കിയത്.

ദൈവം മാനസാന്തരത്തിലേക്കാണ് നമ്മെ വിളിക്കുന്നത്. തൂമഞ്ഞുപോലെ നമ്മുടെ പാപങ്ങള്‍ വെളുപ്പിക്കാന്‍ സന്നദ്ധനാണ് അവിടുന്ന്, ദൈവവും നമ്മളും തമ്മിലുള്ള ബന്ധം ഒരുപിതാവും കൗമാരക്കാരനും തമ്മിലുള്ളതുപോലെയായിരിക്കണം. അബദ്ധം ചെയ്തിട്ടും തിരിച്ചുവന്ന് മാപ്പ് ചോദിക്കുമ്പോള്‍ ആ പിതാവ് അവന് സംലഭ്യനാണ്. ആ കൗമാരക്കാരന് ആത്മവിശ്വാസത്തോടെ പിതാവിനെ സമീപിക്കാന്‍കഴിയുന്നു. ഭയപ്പെടാതെ കുമ്പസാരിക്കാന്‍ വരിക..

ക്രിസ്തു ആരെയും ഭീഷണിപ്പെടുത്തിയില്ല, കരുണയോടെ സമീപിക്കുക മാത്രമേ ചെയ്തുള്ളൂ. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login