കുമ്പസാരരഹസ്യം പുറത്തുപറയണം, നിയമം 2019 മുതല്‍

കുമ്പസാരരഹസ്യം പുറത്തുപറയണം, നിയമം 2019 മുതല്‍

കാന്‍ബെറാ: കത്തോലിക്കാ വൈദികര്‍ കുമ്പസാരരഹസ്യം പുറത്തുപറയണമെന്ന നിയമം കൊണ്ടുവരുന്നതിന് എതിരെ സഭാധികാരികള്‍ രംഗത്ത്. കുഞ്ഞുങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.

കുമ്പസാര രഹസ്യം പാലിക്കാമെന്ന് തങ്ങള്‍് പ്രതിജ്ഞ ചെയ്യുന്നവരാണെന്ന് കാന്‍ബെറ ആന്റ് ഗോല്‍ ബണ്‍ രൂപത ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ് പറഞ്ഞു. ഗവണ്‍മെന്റ് മതപരമായ സ്വാതന്ത്ര്യത്തിനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കുമ്പസാര രഹസ്യം പുറത്തുപറയുന്നത് ഒരിക്കലും കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരകളാകുന്നത് കുറയ്ക്കില്ലെന്നും കുട്ടികള്‍ക്ക് അത് സുരക്ഷ ഉറപ്പുവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരകളാകുന്ന വിവരം പുറത്തുപറഞ്ഞില്ലെങ്കില്‍ അത് ഒരു ക്രിമിനില്‍ കുറ്റമാകും. കുമ്പസാരരഹസ്യം പുറത്തുപറയണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. നിയമം 2019 മാര്‍ച്ച് 31 മുതല്‍ നടപ്പിലാകും.

You must be logged in to post a comment Login