കുമ്പസാരം നിരോധിക്കണമോ?

കുമ്പസാരം നിരോധിക്കണമോ?
പരിശുദ്ധ യാക്കോബായ സുറിയാനി  സഭയിലെ എന്റെ പ്രിയപ്പെട്ട വൈദിക സഹോദരങ്ങളെ., തീക്ഷ്ണത യുള്ള   സഭാംഗങ്ങളേ,
കേരളത്തിലെ പൗരോഹിത്യമുള്ള ക്രൈസ്തവ സഭകൾക്ക് പ്രത്യേകിച്ചും,  ഒപ്പം എല്ലാ നല്ല മനുഷ്യർക്കും മനോവ്യസനം ഉണ്ടാക്കുന്ന  സംഭവങ്ങൾ മാധ്യമ റിപ്പോർട്ട് കളിലൂടെ പുറത്ത് വരുമ്പോൾസഭ ദിവ്യമായി കരുതുന്ന അനുരജ്ഞന ശുശ്രൂഷ (കുമ്പസാരം) എന്ന കൂദാശയും ,ക്രിസ്തു ഗാത്രമെന്ന് കരുതുന്ന വി.സഭയുമാണ് ആക്ഷേപിക്കപ്പെടുന്നത്. നമുക്ക് അറിയാവുന്നതു പോലെ കത്തോലിക്കാ സഭയും ,ബൈ സാന്റിയൻ ഓർത്തസോക്സ് സഭകളും, നമ്മുടെ സിറിയക് ഓർത്തഡോക്സ് സഭ സഹിതം ഉൾപ്പെട്ട ഓറിയൻറൽ സഭകളുംക്രൈസ്തവ സമൂഹത്തിലെ
സിംഹഭാഗവും , എഴ് ദിവ്യകൂദാശകളിൽ ഒന്നായി അനുരജ്ഞന ശുശ്രൂഷയെ കണക്കാക്കുന്നു..
അതു കൊണ്ട് അഭിഷിക്തരായ പുരോഹിതർ മാത്രം ഈ ശുശ്രൂഷ നടത്തുന്നു.ഇത് ആദിമ സഭാപിതാക്കന്മാരുടെ കാലത്ത് ആരംഭിച്ച് നൂറ്റാണ്ടുകൾ പിന്നിട്ട് 21 ) o നൂറ്റാണ്ടിൽ എത്തി നിൽക്കുന്നു..  ഈ കൂദാശയുടെ രഹസ്യ സ്വഭാവം നില നിർത്തിയതിനാൽ  വധിക്കപ്പെട്ട പുരോഹിതരെ സഭാ ചരിത്രത്തിൽ കാണാം.. ജയിൽവാസം അനുഷ്ഠിച്ചവരുണ്ട്.. പ്രത്യേകിച്ചും നിയമങ്ങളുടെ ഈറ്റില്ലമായ റോമാ സാമാജ്യത്തിൽ.
ഈ ശുശ്രൂഷയിൽ എറ്റുപറയുന്ന പാപത്തിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുവാൻ വൈദികൻ നിർബന്ധിത രാണ്. അത് പുറത്ത് പറയുകയോ ദുർവിനയോഗം
 ചെയ്യുകയോ ചെയ്യുന്ന പുരോഹിതൻ
സഭയിൽ നിന്നു തന്നെ പുറത്താക്കപ്പെടുമെന്ന് പട്ടംകൊട യുടെ ഉടമ്പടി ജന ങ്ങളെ സാക്ഷിനിർത്തി മദ്ബഹാ വായിച്ച് സ്ലീബാ അടയാളത്തിൽ ഒപ്പ് വെച്ചാണ് ഒരാൾ വൈദിക പട്ടം ഏൽക്കുന്നത്. ഇന്നാട്ടിൽ  ഇത് ലംഘിക്കപ്പെട്ട് നടപടി എടുക്കണ്ട ഒരു വിഷയം ഉണ്ടായതായി  പറഞ്ഞു പോലും കേട്ടിരുന്നില്ല.
 പീഡന കാലത്ത് ലംഘിച്ചവരെ കത്തോലിക്ക സഭ പുറത്താക്കിയതായി വായിച്ചിട്ടുണ്ട്.
ആനുകാലിക സംഭവം വിശകലനം ചെയ്യുക അല്ല എന്റെലക്ഷ്യം. അതിൽ പല ചതിക്കുഴികളും കണ്ടേക്കാം.. നമ്മൾആരുടെയും വീഴ്ചയിൽ സന്തോഷിക്കരുത്.
 വി.കുമ്പസാരം നിരോധിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടതു കണ്ടു.
ചിലർ വൈദികന്റെ മദ്ധ്യസ്ഥത വേണ്ട നേരിട്ട് മതി എന്നായി.. ചില
പെൺകുഞ്ഞുങ്ങൾ ഇനി കുമ്പസാരിക്കുന്നില്ല എന്ന് പറഞ്ഞു കേട്ടു .
എന്റെ സുഹൃത്തായ ഒരു യുവ വൈദികൻ ഇനി എങ്ങനെ ചെറുപ്പക്കാരികളെ വിശ്വസിച്ച്  കുമ്പസാരിപ്പിക്കും. ,നാളെ അവളുടെ നിലനിൽപ്പിന് പേരു് പലരുടെയും പറയുമ്പോൾ എന്നാൽ
ഇരിക്കട്ടെ എന്ന് വിചാരിച്ച് ,പറഞ്ഞു പിടിപ്പിക്കുമോ എന്ന ആശങ്കയും പങ്കുവെച്ചു.,  ചിന്തിച്ചപ്പോൾ ശരിയാണ് ചില മനോരോഗികളായ എയിഡ്സ് രോഗികൾ സിറിഞ്ച് ഉപയോഗിച്ച് രോഗം പരത്താറുണ്ടല്ലോ?
       അവസരം വരുമ്പോൾ പലരും ഇറങ്ങും, നിരീശ്വരവാദി പറയും
ഈശ്വരവിശ്വാസമാണ് കുഴപ്പക്കാരണം. ചില മതമൗലികവാദികൾ പറയും ക്രിസ്തുവിന്റെയും അവന്റെ മതത്തിന്റെയും കുഴപ്പമാണ്, പട്ടത്വമില്ലാത്ത കൂട്ടായ്മ സഭകൾ പറയും പൗരോഹിത്യ സഭകളുടെ കുഴപ്പമാണ്. അനുരജ്ഞന കൂദാശ ഇല്ലാത്ത പ്രോട്ടസ്റ്റന്റ്
സഭക്കാർ പറയും ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പോരേ, ഇടക്ക്
പുരോഹിതൻ എന്തിന്?. സത്യത്തിൽ ദൈവവിശ്വാസികൾ തമ്മിൽ ഒരു ദൈവിക ഐക്യമുണ്ട് മതാതീതമായിട്ടു തന്നെ. ദൈവ വിശ്വാസം നിമിത്തം. ക്രിസ്ത്യാനികൾ
തമ്മിൽ ഒരു ഐക്യമുണ്ട് അത് പരിശുദ്ധാത്മാവിനാൽ ഉണ്ടാകുന്നു. സഭാ വ്യത്യാസം കൂടാതെ.. പൗരോഹിത്യ സഭകൾ തമ്മിൽ ഒരു ഐക്യമുണ്ട്.. കൂദാശകളുടെ പരികർമ്മികൾ എന്ന നിലയിൽ.   ഒരു സഭയിലെ അംഗങ്ങൾ തമ്മിൽ ഗാഢമായ ഐക്യമുണ്ട് ഒരേ വി.കുർബ്ബാന അപ്പത്തിന്റെ പങ്കാളി എന്ന നിലയിൽ.
ഇവരെ എല്ലാം തമ്മിൽ തമ്മിൽ ലൈംഗികതയുടെ പേരിൽ, ഗൂഢ ബുദ്ധിയുടെ പേരിൽ, അനാശാസത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ച് നശിപ്പിക്കുകയാണ് സാത്താന്റെ തന്ത്രം . അതിന് ചേരുന്ന ചേരുവകൾ
വിഷം പോലെ ദുഷ്ട മനുഷ്യരിൽ അവൻ പ്രയോഗിക്കുന്നു. അതിന്റെ
സ്വാധീനം എത്ര വലുത്.?
സത്യത്തിൽ കുമ്പസാരം നിരോധിക്കണമെന്ന് പറയാൻ ആർക്കാണ് അവകാശം?
1) അടുത്ത കാലത്ത് കൗൺസിലിംഗ് എന്നു പറയുന്ന ഒരു ഏർപ്പാട് ഉണ്ടല്ലോ ?  സൈക്കോളജിസ്റ്റുകളും MSw ബിരുദക്കാരും ഇത് ചെയ്തു വരുന്നു.. അവരുടെ അടുത്ത് ജീവിതവൃത്താന്തം തുറന്ന് പറയുന്നില്ലേ?
സ്വന്തം തൊഴിലിനോട് കൂറുള്ള ഒരു കൗൺസിലറും ആ രഹസ്യം ആരോടും പറയില്ല.. അത് പ്രൊഫഷനൽ എത്തിക്കേറ്റ് സ് എന്നു പറയും.. വിപരിദമായി ചെയ്യുന്നവർ ഉണ്ടാകാം അയാൾ അറസ്റ്റ് ചെയ്യപ്പെടും. അതു കൊണ്ട് കൗൺസിലിംഗ് പാടേ നിരോധിക്കണമെന്ന് ആരെങ്കിലും വാദിച്ചിട്ടുണ്ടോ?
2) ഡോക്ട ന്മാർ ക്ക് സ്ത്രീ പുരുഷന്മാരുടെരഹസ്യ ഭാഗങ്ങൾ പരിശോധിക്കാൻ ബന്ധ പ്പെട്ട രോഗം ബാധിച്ചവർ എങ്കിൽ അധികാരമുണ്ട്..
യൂറോളജി, സെക്സോളജി  വിഭാഗക്കാർക്ക്പ്രത്യേകിച്ചു.  സാധാരണ
എല്ലാ ഡോക്റന്മാരിലും തന്നിലെ വൈദ്യശാസ്ത്ര ബുദ്ധിയാണ് കാമമല്ല  അപ്പോൾ പുറത്തു വരിക.. സ്ത്രി എത്ര സുന്ദരി എങ്കിലും.
ചില വിപരീദ ചരിത്രങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായിട്ടുണ്ട്..
വാർത്ത ആയിട്ടുണ്ട്. നിയമനടപടികൾ അവർ നേരിട്ടിട്ടുണ്ട്. ഇനി മേലാൽ
ഡോക്ടർ പരിശോധിക്കണ്ട എന്ന് ഒരു രോഗിയും പറയില്ല. കാരണം അവർക്ക് രോഗശമനം ആവശ്യമാണ്. പുരുഷഡോക്ടർ സ്ത്രീയെ പരിശോധിക്കുമ്പോൾ ഒരു ഫീമെയിൽ നേഴ്സ് കൂടെ വേണം എന്നുള്ളത്. പ്രൊഫഷനൽ മര്യാദയുണ്ട് എന്നു മാത്രം.
3 ) നല്ല ക്രിമിനൽ അഭിഭാഷകർ കുറ്റവാളിയെ രക്ഷിക്കുവാനുള്ള
വാദമുഖങ്ങൾ കണ്ടെത്തപ്പോൾ, ആദ്യം പ്രതിയോട് സത്യത്തിൽ എന്ത്ണ്ടായി , സത്യം പറയണം.  എങ്കിലെ തനിക്ക് അനുകൂലമായ തെളിവ് സൃഷ്ടിക്കാൻ പറ്റൂ എന്ന് ആവശ്യപ്പെടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.. ഒരു വക്കീലും ആ രഹസ്യം  കോടതിയിലോ പുറത്തോ
പറയില്ല., ഒരു പൊട്ട വക്കിൽ ലീക്കാക്കിയത് കൊണ്ട് ഇനി വക്കിൽ
വേണ്ട എന്നു പറയില്ല    ആരുംപറഞ്ഞിട്ടില്ല.
പ്രിയ വൈദിക സഹോദരങ്ങളോട്
  കുമ്പസാര പീ0ത്തിലിരിക്കുന്ന ഒരു പുരോഹിതൻ അംശവസ്ത്രം അണിഞ്ഞ് ഇരിക്കുമ്പോൾ ക്രിസ്തുവിന്റെ സ്ഥാനാപതി സ്ഥാനത്ത് ഇരിക്കയാൽ തന്നിലെ ക്രിസ്തു ഭാവമാണ് പുറപ്പെടുക .പാപമോചന അധികാരം എന്ന  തത്വത്തിൽ സഭ വിശ്വസിക്കുന്നു.”നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു. ആരുടെ പാപങ്ങൾ സൂക്ഷിക്കുന്നുവോ അവയെ നിലനിർത്തുന്നു.” (യോഹ20: 22. ) .ഒരു നല്ല ഡോക്ടർ രോഗിയുടെ ആ കാരഭംഗിയല്ല. രോഗവും രോഗകാരണയുമാണ് ശ്രദ്ധിക്കുക.. കുമ്പസാരിപ്പിക്കുന്ന വൈദികനിൽ കനിവിന്റെയും, സ്നേഹത്തിന്റെയും. ജ്ഞാനത്തിന്റേയും ആത്മാവ് ആണ് ഇറങ്ങുക… കേവലം ഒരു മനശാസത്ര ശുശ്രൂഷയായി ഇതിനെ കരുതരുത്.. ആരോടെങ്കിലും അറിവുള്ളവരോട് ‘ ഉള്ളിലെ വിഷമം ഏറ്റുപറഞ്ഞാൽ സമാധാനം കിട്ടും. വൈദികന്റെ കരസ്പർശം പ്രാർത്ഥനാ രൂപത്തിൽ തലയിൽ കൈവെച്ചുണ്ടാകുമ്പോൾ സാന്ത്വനം ലഭിക്കും എന്ന മനശാസ്ത്ര ബുദ്ധിയും തോന്നരുത്. ഇവയൊക്കെ സംഭവിക്കുന്നുണ്ടാകാം..
അതിലപ്പുറം കരുണയുള്ളവനായ പിതാവായ ദൈവം തന്റെ പുത്രന്റെ മരണവും ഉത്ഥാനവും വഴി ലോകത്തെ തന്നോടു തന്നെ രമ്യ തപ്പെടുത്തി. പാപങ്ങൾ മോചിക്കുവാൻ പരിശുദ്ധാത്മാവിനെ അയച്ചു. സഭയുടെ ശുശ്രൂഷയിലൂടെ, ഈ ജ്ഞാനത്തിന്റെയും, കാരുണ്യത്തിന്റെയും, പ്രത്യാശയുടെയും പാരമ്യം പാപത്തിൽ വീണുപോയ അനുതാപി ക്ക് കൊടുത്ത് നേരായി ജീവിക്കാൻ ശക്തി കൊടുക്കുന്ന ശുശ്രൂഷയുടെ പരികർമ്മിയാണ് പുരോഹിതൻ.” എന്ന് ഓർക്കണം.
” വീഴ്ചക്ക് ശേഷം എഴുനേൽക്കുക., ഒരു നിമിഷം പോലും പാപം നിങ്ങളുടെ ഹൃദയത്തിൽ വെച്ച് താമസിപ്പിപ്പിക്കരുത് ” വിശുദ്ധ ജോൺ വിയാന്നി.
ഓസ്ടിയൻ എഴുത്തുകാരി മരിയേ ഫേൺ എബ് നേർ പറയുന്നതു ഇങ്ങനെ
“നാം ആയിരിക്കുന്ന രീതിയിൽ നാം ആയിരിക്കന്നു എന്ന വലിയ ദു:ഖമാണ്  അനുരഞ്ജനം”
അതാണ് നമ്മെ കുമ്പസാരത്തിലേക്ക് നയിക്കണ്ടത്.
കുമ്പസാരാർത്ഥി ഏറ്റ് പറയുന്ന പാപങ്ങൾക്കു് കുമ്പസാരപിതാവ് വിശദീകരണം ചോദിക്കരുത് എന്നത് അലംഘനീയമായ കല്പന ആണ് എന്ന് നമുക്ക് അറിയാമല്ലോ?
വ്യഭിചാരം ചെയ്തു എന്ന് ഏറ്റ് പറഞ്ഞാൽ  എപ്പോൾ? ആരോട്? എങ്ങനെ? ഇതൊന്നും അന്വേഷിക്കാനോ, പ്രശ്നം പരിചിന്തനം ചെയ്ത് ഉപദേശിക്കാനോ പുരോഹിതൻ തുനിയരുത്.?
വ്യഭിചാരം എന്ന ഒറ്റവാക്കിൽ തന്നെ ആ കുട്ടിക്ക് ആത്മിയ പിതാവ് എന്ന നിലയിൽ ക്ഷമിച്ച്, ക്രിസ്തുവിന്റെ വിശുദ്ധിയും സ്നേഹവും
ഉപദേശ രൂപത്തിലും നിഷ്കർഷിക്കപ്പെട്ട പ്രാർത്ഥനാരു പത്തിലും നല്കി തിരിച്ചയക്കണം.. ആ കുട്ടി ആരു് എവിടുത്തേത് അന്വേഷിക്കരുത്.
കുമ്പസാര രഹസ്യം തല പോയാലും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. രഹസ്യം  സൂക്ഷിക്കാൻ കഴിവില്ലാവർ . ഈ ശുശ്രൂഷ ചെയ്യരുത്..
ന്തൂറ്റാണ്ടുകൾ  പൂർവ്വികർ ഭംഗിയായി അനുഷ്ഠിച്ച ഈ ശുശ്രൂഷ മറ്റ് മൂല്യച്യുതിയോടൊപ്പം 21 ) o ന്തറ്റാണ്ടിന്റെ  ആദ്യ ദശകം പിന്നിടുമ്പോൾ (2010_ ‘ 2018)  പ്രത്യേകിച്ച് പുരോ ഹിത സ്ഥാനികളെ പ്രതി നാറ്റം വെക്കുന്നത് എന്തുകൊണ്ട് “?
A )   ലക്ഷ്യം തെറ്റിയ സഭാ നൗകയുടെ പ്രയാണം?( നിഖ്യാ വിശ്വാസ പ്രമാണംചൊല്ലുന്ന സഭകളെ മാത്രമാണ് ഉദ്ദേശിക്കുന്നത്. മറ്റുള്ളവ സത്യവിശ്വാസ സഭകൾ അല്ല.    A ഭാഗംവിശദീകരണം ആഗ്രഹിക്കുന്നില്ല.)
B)
B)ഇന്റർനെറ്റ് ,വാർത്താവിനിമയ സൗകര്യം വരുത്തിയ സൗഹൃദം
ഉദാ FB what s app etc .
    പുരോഹിതനെ messenger,  what s app സാധാ ഫോൺ വഴി ഒക്കെ പല സ്ത്രീകളും വിളിക്കും . അച്ചന്റെ കുർബ്ബാന സൂപ്പർ, പ്രസംഗി കലക്കി, പിന്നെ പരിഭവവും കണ്ണീരും പ്രാർത്ഥനാ സഹായവും ഒക്കെ വരാം.. സൂക്ഷിക്കുക. . അച്ചൻ അവർക്ക് ആവശ്യമെങ്കിൽ സ്വന്ത മൊബൈൽ നമ്പർ കൊടുക്കുക.. അച്ചന്റെ വീട്ടിൽ കൊച്ചമ്മയുടെ സാന്നിദ്ധ്യത്തിൽ മാത്രം സംസാരിക്കുക.. ഒടുവിൽ കൊച്ചമ്മയെ കൊണ്ട് ഒരു Hai എങ്കിലും പറയിപ്പിക്കുക, ഒരിക്കലും നെറ്റ് വഴി സ്വയംബോധ്യമുള്ള  ബന്ധുക്കളോടൊ  മറ്റോ അല്ലാതെ അപരിചിതരോടും whats app ,FB കൂട്ടുകാരോടും ചാറ്റ് ചെയ്യരുത്.പിന്നെ” ഒരു ബാധയും സങ്കീർത്തനക്കാരൻ പറയുമ്പോലെ നിന്റെ കൂടാരത്തിന് അടുത്ത് വരില്ല ദയറായക്കാരൻ ഫോൺ ഒഴികെ ഇന്റർനെറ്റ് മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കുന്നത് നല്ലത്.. നമുക്ക് പള്ളിക്ക് വെളിയിൽ വെച്ച് കുമ്പസാരം ഇല്ലാത്തത് വലിയ ഭാഗ്യം’
C) ആരേയും അസൂയപ്പെടുത്തുന്ന, പ്രകാശ സ്തംഭമായിരുന്നു ക്രൈസ്തവ സമൂഹം, അവരുടെ സംഘടനാ സംവിധാനവും, പ്രാർത്ഥനാ രീതിയും പലരും കോപ്പി ചെയ്തിട്ടുണ്ട്.. അതിനെ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു വരുന്നു. അതിന് വശംവദമാകുന്ന ബുദ്ധിശൂന്യർ എല്ലാ സഭകൾക്കുള്ളിലും .ഉണ്ട്.
വിശ്വാസ സമൂഹത്തോട്
 മദർ തെരേസ പറഞ്ഞു.
” ചില വിശുദ്ധർ തങ്ങളെ തന്നെ ഭീകര കുറ്റവാളികൾ എന്നു വിവരിക്കുന്നു.. കാരണം അവർ ദൈവത്തെ കണ്ടു. അവർ തങ്കളെ തന്നെ കണ്ടു വ്യത്യാസം മനസ്സിലാക്കി.”
    ഈ വ്യത്യാസം കാണിച്ചുതരുവാൻ കെൽപ്പുള്ള ഒരു പുരോഹിതന്റെ അടുക്കലും കുമ്പസാരിപ്പാൻ ഭയപ്പെടണ്ട.. .
അനേകരെ അനുതാപത്തിലൂടെ  ജീവിപ്പിച്ച എത്രയോ പുരോഹിതശ്രഷ്ഠർ ഉണ്ടായിട്ടുണ്ട്. അവർ കൂദാശ എന്ന ആഭരണങ്ങളിലൂടെ സഭാ മണവാട്ടിയാകുന്ന നിങ്ങളിൽ എത്ര അധികം ആളുകളെ അണിയിച്ചൊരുക്കിയിരിക്കുന്നു..
 എട്ടുനോമ്പിൽ മണർകാട് പള്ളിയിൽ വന്ന് എന്റെ അടുത്ത് വർഷങ്ങളായി കുബ്ബസാരിക്കുന്ന തെക്കൻ നാടുകളിൽ നിന്നുള്ളവരെ ഇത് എഴുതുമ്പോൾ  ഓർത്തു പോകുന്നു..  മാർപാപ്പാ, പാത്രിയർക്കീസ് ബാവാ, കാതോലിക്കാ ബാവാ, വലിയ മെത്രാപ്പോലീത്ത., മെത്രാപ്പോലീത്ത, കശ്ശീശാ ,ശെമ്മാശൻ മുതലായ സ്ഥാനങ്ങൾ സമൂഹത്തിൽ ബഹുമാനപൂർവ്വം നിൽക്കുമ്പോൾ അതിന്റെ വിലയും പ്രയോജനവും ഓർക്കത്തില്ല.. ചവിട്ട് നശിപ്പിച്ച് കഴിഞ്ഞിട്ട് ചിന്തിച്ചിട്ട് പ്രയോജനവുമില്ല..( ആ സ്ഥാനത്തിരിക്കുന്നവരും അവരുടെ നിലയും
വിലയും കെടുത്തരുത്. ) ‘ഇവരിൽ അത്യുന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്ന് വലിയ നല്ല കാര്യങ്ങൾ സമൂഹം പ്രതീക്ഷിക്കുന്നുണ്ടു്.. ഈ സമൂഹത്തിന്റെ മതേതര നിലപാടുകൾക്കും സാമൂഹ്യ ഭദ്രതക്കും ഇതാവശ്യമാണ്. ഓർക്കുക.
” കർത്താവിന്റെ കണ്ണുകൾ സൂര്യനെക്കാൾ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണന്ന് അവൻ അറിയുന്നില്ല. അവിടുന്ന് മനുഷ്യരുടെ എല്ലാ മാർഗ്ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങൾ കണ്ടു പിടിക്കുകയും ചെയ്യുന്നു.”   ( വി.ഗ്രന്ഥം  ബാർ ആസീറാ 23 : 19,)
സഭാ വഴക്ക് ,വൈരം , കുമ്പസാരം വേദപുസ്തകനുസരണമോ എന്നീ
ചർച്ചകൾക്ക്  ഒട്ടും താത്പര്യമില്ല. അവരെ ഉദ്ദേശിച്ചു മല്ല ഈ ലേഖനം. എന്തുകൊണ്ടന്നാൽ എന്റെ commet boxകൾ  മറുപടി കൊണ്ട് നിറച്ചാൽ നിങ്ങൾ മനസ്സ് തിരിഞ്ഞു് നിഖ്യാ വിശ്വാസ പ്രമാണ വിശ്വാസിയോ, മറിച്ച് ഞാൻ നിങ്ങളുടെ വിശ്വാസിയോ ആകില്ല.
ഫാ. ജെ മാത്യു മണവത്ത്.
യാക്കോബായ സുറിയാനിസഭ.
മണർകാട് പള്ളി.
(വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയത്)

You must be logged in to post a comment Login