കുമ്പസാരം; ദേശീയ വനിതാ കമ്മീഷന്‍ നടത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

കുമ്പസാരം; ദേശീയ വനിതാ കമ്മീഷന്‍ നടത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നല്കിയ ശുപാര്‍ശയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം.

നിക്ഷിപ്ത താല്പര്യങ്ങളോടെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കണക്കുകൂട്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ്പുമായ ഡോ. സൂസപാക്യം പറഞ്ഞു.

ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ മേലും വിശ്വാസജീവിതത്തിന്റെ മേലുമുള്ള അതിക്രമിച്ചുകടക്കലാണ് കുമ്പസാരത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ദേശീയവനിതാ കമ്മീഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് നല്കിയതെന്ന്് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

വ്യക്തിയുടെ വി്ശ്വാസസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമാണിതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

 

You must be logged in to post a comment Login