ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം വൈദികനെ വെടിവച്ചുകൊന്നു

ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം വൈദികനെ വെടിവച്ചുകൊന്നു

കോംഗോ: കോംഗോയില്‍ ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. ഫാ. എറ്റീനി സെന്‍ഗ്വിമ്വാ എന്ന 38 കാരനാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇടവകാംഗവുമൊത്ത് മുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അച്ചനെ പെട്ടെന്ന് അവിടേയ്ക്ക് കടന്നുവന്ന ആയുധധാരി വെടിവയ്ക്കുകയായിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നതിനാല്‍ അക്രമിസംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായറിവായിട്ടില്ല.

നോര്‍ത്ത് കിവു പ്രൊവിന്‍സിലാണ് സംഭവം നടന്നത്. ഇവിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം. ആയുധധാരികളായ അക്രമികളെക്കൊണ്ട് ഈ പ്രദേശം നിറഞ്ഞിരിക്കുകയാണെന്ന ഗോമായിലെ ബിഷപ് തിയോഫിലി പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു.

You must be logged in to post a comment Login