ദേവാലയത്തില്‍ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗം, വിശ്വാസികള്‍ക്ക് പരിക്ക്

ദേവാലയത്തില്‍ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗം, വിശ്വാസികള്‍ക്ക് പരിക്ക്

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആര്‍മിയും പോലീസും ചേര്‍ന്ന് ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടത്തുന്ന ആക്രമണം തുടര്‍ക്കഥയാകുന്നു.

ഏറ്റവും പുതിയതായി ജനുവരി 12 ന് കിന്‍ഷഹാസ കത്തീഡ്രലില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതേ കത്തീഡ്രലില്‍ ഡിസംബര്‍ 31 നടന്ന ആക്രമണത്തില്‍ നാല് വിശ്വാസികളാണ് കൊല്ലപ്പെട്ടത്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. സികോന്‍ഗോ പറയുന്നത് ഡിസംബര്‍ 31 ലെ ദേവാലയാക്രമണത്തെതുടര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്നാണ് രണ്ടുപേര്‍ക്ക് കണ്ണീര്‍വാതകപ്രയോഗത്തില്‍ പരിക്കേറ്റത് എന്നാണ്.

പുതുവര്‍ഷത്തില്‍ തന്നെ 134 ദേവാലയങ്ങള്‍ക്കും ചാപ്പലുകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു.

You must be logged in to post a comment Login