പോളണ്ടിലെ സഭയെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

പോളണ്ടിലെ സഭയെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

ക്രാക്കോവ്: പോളണ്ടിലെ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവ് ഗാഡെക്കി പോളണ്ടിലെ സഭയെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. സാക്കോപെനിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയായിരുന്നു സമര്‍പ്പണചടങ്ങ് നടന്നത്.

കുടുംബജീവിതം സംരക്ഷിക്കുമെന്നും അജാതശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും വൈദികരും വിശ്വാസികളും ചടങ്ങില്‍ പ്രതിജ്ഞയെടുത്തു. വിശുദ്ധ കുര്‍ബാനയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും പ്രാദേശിക ഭരണാധികാരികളും പങ്കെടുത്തു.

കഴിഞ്ഞ നവംബറില്‍ പോളണ്ടിന്റെ ഭരണാധികാരിയായി ക്രിസ്തുരാജനെ പ്രഖ്യാപിച്ചിരുന്നു. ഈ ചടങ്ങിലും പ്രസിഡന്റ് പങ്കെടുത്തിരുന്നു.

You must be logged in to post a comment Login