മതപ്പരിവര്‍ത്തന നിരോധിത നിയമങ്ങള്‍ക്ക് നടുവിലും നേപ്പാളില്‍ ക്രിസ്തീയവിശ്വാസം ശക്തമാകുന്നു

മതപ്പരിവര്‍ത്തന നിരോധിത നിയമങ്ങള്‍ക്ക് നടുവിലും നേപ്പാളില്‍ ക്രിസ്തീയവിശ്വാസം ശക്തമാകുന്നു

കാഠ്മണ്ഡു: മതപ്പരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കിയിട്ടും നേപ്പാളില്‍ രണ്ട് ദശാബ്ദത്തിനിടയില്‍ ക്രിസ്തീയ വിശ്വാസം ശക്തമാകുന്നതായി തെളിവുകള്‍.2011 ലെ സെന്‍സസ് പ്രകാരം 29 മില്യന്‍ ജനസംഖ്യയില്‍ 1.5 ശതമാനം മാത്രമായിരുന്നു ക്രൈസ്തവര്‍. എന്നാല്‍ ഇത് ഇപ്പോള്‍ 3 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഭൂകമ്പം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും റിച്ചെറ്റിലെ ഭൂരിപക്ഷം ആളുകളും അഭയാര്‍ത്ഥികളെപോലെ കഴിഞ്ഞുകൂടുകയാണ്. ക്രിസ്തീയ സഭ മാത്രമേ ഇവരുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നുള്ളൂ. ഹിന്ദുമതത്തിലെ പല അനാചാരങ്ങളിലും മനം മടുത്താണ് പലരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. രോഗം വന്നാല്‍ മൃഗബലികള്‍ ആണ് പരിഹാരമാര്‍ഗ്ഗമായി ദുര്‍മന്ത്രവാദികള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം മോചിതരായി ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ കൂടുതല്‍ ആശ്വാസം അനുഭവിക്കാന്‍ സാധിക്കുന്നതായി അവരില്‍ ചിലര്‍ പറയുന്നു.

You must be logged in to post a comment Login