കോണ്‍വെന്റില്‍ കയറി കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമം

കോണ്‍വെന്റില്‍ കയറി കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമം

വിതുര: കോണ്‍വെന്റിനുള്ളില്‍ കയറി കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമം. ഇന്നലെ രാത്രി എട്ടുമണിക്ക് വിസിറ്റേഷന്‍ കോണ്‍വെന്റിലാണ് സംഭവം നടന്നത്.

മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ മേബിളുമാണ് ആക്രമണത്തിന് ഇരകളായത്. ബോണക്കാട് കുരിശുമല വിഷയത്തില്‍ സമരങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്ന ഇവരോട് അക്രമികള്‍ അശ്ലീലം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് അക്രമികള്‍ എന്നാണ് നിഗമനം.

You must be logged in to post a comment Login