ഭീകരരും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവര്‍: കോപ്റ്റിക് ബിഷപ്

ഭീകരരും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവര്‍: കോപ്റ്റിക് ബിഷപ്

ലണ്ടന്‍: ഭീകരരും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ ജനറല്‍ ബിഷപ് ആഞ്ചെലോസ്. ഏറ്റവും കൊടിയ പാപങ്ങള്‍ ചെയ്യുമ്പോള്‍ പോലും സ്‌നേഹിക്കപ്പെടാന്‍ അവര്‍ അര്‍ഹതയുള്ളവരാണ്, മനുഷ്യരെന്ന നിലയില്‍. അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ സ്‌നേഹിക്കപ്പെടേണ്ടവരാണ്. മാരകവും ഭയാനകവുമായ കുറ്റങ്ങള്‍ ചെയ്യുന്നവരാണെങ്കിലും. നിങ്ങള്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണ്. നിങ്ങളുടെ സ്രഷ്ടാവ്… തന്റെ സ്വന്തം ഛായയിലാണ് നിങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കിയല്ല ഞാനും എന്നെപോലെയുള്ള അനേകായിരങ്ങളും നിങ്ങളെ സ്‌നേഹിക്കുന്നത്.

നിങ്ങള്‍ ദൈവത്തിന്റെ അതിശയകരമായ സൃഷ്ടികളാണ്. എന്നെപോലെയുള്ള അനേകായിരങ്ങളാല്‍ നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നത് ഞങ്ങള്‍ രൂപാന്തരത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. മാനുഷികമായ പ്രകൃതങ്ങളില്‍ നിന്നും ബലഹീനതകളില്‍ നിന്നും പാപപ്രവൃത്തികളില്‍ നിന്നും ജീവിതത്തിന്റെ ശക്തിയിലേക്കും ശരികളിലേക്കും നിങ്ങള്‍ ഒരുനാള്‍ രൂപാന്തരപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണവും ഉത്ഥാനവും നല്കുന്ന സന്ദേശവും ഇത്തരത്തിലുള്ള രൂപാന്തരമാണ്.

ഭീകരരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസ്താവനയിലാണ് ബിഷപ് ആഞ്ചലോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login