ഐഎസ് കഴിഞ്ഞവര്‍ഷം കൊന്നൊടുക്കിയത് 100 ല്‍ അധികം ക്രൈസ്തവരെ

ഐഎസ് കഴിഞ്ഞവര്‍ഷം കൊന്നൊടുക്കിയത് 100 ല്‍ അധികം ക്രൈസ്തവരെ

ബ്രിട്ടന്‍: ഐഎസ് ഭീകരര്‍ കഴിഞ്ഞ വര്‍ഷം മാത്രം കൊന്നൊടുക്കിയത് നൂറിലധികം ഈജിപ്ഷ്യന്‍ ക്രൈസ്തവരെയാണെന്ന് ബിഷപ് ആഞ്ചലോസ്. ബ്രിട്ടനിലെ കോപ്റ്റിക് സഭയുടെ തലവനാണ് ഇദ്ദേഹം.

നിങ്ങള്‍ ദൈവത്താല്‍ സ്്‌നേഹിക്കപ്പെടുന്നവരാണ്. വലിയ കാര്യങ്ങള്‍ ചെയ്യാനായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങള്‍. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും. ഐഎസ് ഭീകരരെ അഭിസംബോധന ചെയ്തുകൊണ്ട് ദ സണ്‍ഡേ ടൈംസിനോട് സംസാരിക്കവെ ബിഷപ് ആഞ്ചലോസ് അഭിപ്രായപ്പെട്ടു.

നിങ്ങള്‍ എന്നാലും എന്നെ പോലെയുള്ളവരാലും സ്‌നേഹിക്കപ്പെടുന്നു. കാരണം ഞാന്‍, ഞങ്ങള്‍ രൂപാന്തരീകരണത്തില്‍ വിശ്വസിക്കുന്നവരാണ്.ദൈവത്തിന്റെ കണ്ണിലൂടെ ലോകത്തെ കാണുക. അദ്ദേഹം പറഞ്ഞു.

യൂറോപ്പിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ കണക്കുപ്രകാരം 117 കോപ്റ്റിക് ക്രൈസ്തവരാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീകരാക്രമണം 2016 ഡിസംബറില്‍ സെന്റ് പീറ്റേഴ്‌സ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ബോംബാക്രമണത്തില്‍ ആരംഭിച്ചതാണ്. ഓശാന ഞായറാഴ്ചയിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 45 ക്രൈസ്തവരായിരുന്നു.

മിനിയായില്‍ മെയ് 26 ന് നടന്ന ബോംബാക്രമണത്തില്‍ രണ്ടുവയസുകാരി ഉള്‍പ്പടെ 29 പേരാണ് കൊല്ലപ്പെട്ടത്.

 

You must be logged in to post a comment Login