21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതസംസ്‌കാരം അടുത്തയാഴ്ച

21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതസംസ്‌കാരം അടുത്തയാഴ്ച

കെയ്‌റോ: ഐഎസ് തീവ്രവാദികള്‍ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മതാചാരപ്രകാരമുള്ള ഔദ്യോഗിക ശവസംസ്‌കാരം അടുത്ത ആഴ്ച നടക്കും. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ ശിരസറ്റ മൃതദേഹങ്ങള്‍ മെഡിറ്ററേനിയന്‍ തീരത്ത് നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് മൃതശരീരങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. കോപ്റ്റിക് സഭ ഇവരെ രക്തസാക്ഷികളായിട്ടാണ് പരിഗണിക്കുന്നത്.

ഇവരുടെ സ്മരണയ്ക്കായി പണിതിരിക്കുന്ന ഈജിപ്തിലെ ദേവാലയത്തിലായിരിക്കും ശവസംസ്‌കാരശുശ്രൂഷകള്‍.

You must be logged in to post a comment Login