മിന്യായിലെ ക്രൈസ്തവര്‍ രക്തസാക്ഷികള്‍: മാര്‍പാപ്പ

മിന്യായിലെ ക്രൈസ്തവര്‍ രക്തസാക്ഷികള്‍: മാര്‍പാപ്പ

വത്തിക്കാൻ: ഈജിപ്തിലെ മിന്യായിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 29 കോപ്റ്റിക് ക്രൈസ്തവർ രക്തസാക്ഷികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസത്തിനുവേണ്ടിയാണ് അവര്‍ രക്തസാക്ഷികളായതെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാലാണ് അവർക്കു ജീവൻ നഷ്ടമായത്.   വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ രക്തസാക്ഷികളുടെ ജീവത്യാഗം ഭീകരരുടെ മനഃപ്പരിവർത്തനത്തിന് സഹായിക്കട്ടെയെന്നു മാർപാപ്പ പ്രത്യാശിച്ചു.

You must be logged in to post a comment Login